അദ്ഭുത അയാക്സ്
അദ്ഭുത അയാക്സ്
Thursday, April 18, 2019 12:41 AM IST
ടൂ​റി​ന്‍: യു​വേ​ഫ ചാ​മ്പ്യ​ന്‍സ് ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ അ​മ്പ​രി​പ്പി​ക്കു​ന്ന പ്ര​ക​ട​നം അ​യാ​ക്‌​സ് ആം​സ്റ്റ​ര്‍ഡാം തു​ട​രു​ന്നു. പ്രീ​ക്വാ​ര്‍ട്ട​റി​ലെ എ​വേ മ​ത്സ​ര​ത്തി​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡി​നെ സാ​ന്‍റി​യാ​ഗോ ബ​ര്‍ണാ​ബു​വി​ല്‍ തോ​ല്‍പ്പി​ച്ച് മു​ന്നേ​റി​യ അ​യാ​ക്‌​സ് ആ ​പ്ര​ക​ട​നം ടൂ​റി​നി​ലും ആ​വ​ര്‍ത്തി​ച്ചു. ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ യു​വ​ന്‍റ​സ് എ​തി​രാ​ളി​ക​ളാ​യെ​ത്തി​യ​പ്പോ​ള്‍ അ​യാ​ക്‌​സി​ന്‍റെ വ​ന്‍ തോ​ല്‍വി പ്ര​തീ​ക്ഷി​ച്ച​വ​രു​ടെ എ​ല്ലാ കണക്കുകൂട്ടലും തെ​റ്റി​ച്ച് അ​യാ​ക്‌​സ് 1996-97 സീ​സ​ണു​ശേ​ഷം ആ​ദ്യ​മാ​യി ചാ​മ്പ്യ​ന്‍സ് ലീ​ഗ് സെ​മി ഫൈ​ന​ലി​ലെ​ത്തി. ടൂ​റി​നി​ലെ യു​വ​ന്‍റ​സ് സ്റ്റേ​ഡി​യ​ത്തി​ലെ ര​ണ്ടാം​പാ​ദ ക്വാ​ര്‍ട്ട​റി​ല്‍ അ​യാ​ക്‌​സ് 2-1ന്‍റെ ​ജ​യ​ം നേ​ടി​. അ​ഗ്ര​ഗേ​റ്റി​ല്‍ 3-2ന് ​അ​യാ​ക്‌​സ് സെ​മി​യി​ല്‍.

ര​ണ്ടാം പ​കു​തി​യി​ല്‍ പു​റ​ത്തെ​ടു​ത്ത പാ​സിം​ഗ് ഗെ​യി​മാ​ണ് അ​യാ​ക്‌​സി​ന്‍റെ യു​വാ​ക്ക​ള്‍ നി​റ​ഞ്ഞ സം​ഘ​ത്തെ ജ​യ​ത്തി​ലെ​ത്തി​ച്ച​ത്. 67-ാം മി​നി​റ്റി​ല്‍ അ​യാ​ക്‌​സി​ന്‍റെ 19 വ​യ​സു​ള്ള ക്യാ​പ്റ്റ​ന്‍ മ​ത്യാ​സ് ഡി ​ലൈ​റ്റി​ന്‍റെ ഹെ​ഡ​റി​ലാ​ണ് അ​യാ​ക്‌​സ് വി​ജ​യി​ച്ച​ത്.

തു​ട​ര്‍ച്ച​യാ​യ നാ​ലാം ചാ​മ്പ്യ​ന്‍സ് ലീ​ഗ് കി​രീ​ടം തേ​ടി​യി​റ​ങ്ങി​യ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ 28-ാം മി​നി​റ്റി​ല്‍ ത​ക​ര്‍പ്പ​നൊ​രു ഹെ​ഡ​റി​ലൂ​ടെ യു​വ​ന്‍റ​സി​നെ മു​ന്നി​ലെ​ത്തി​ച്ചു. ടൂ​ര്‍ണ​മെ​ന്‍റി​ല്‍ പോ​ര്‍ച്ചു​ഗീ​സ് താ​ര​ത്തി​ന്‍റെ ആ​റാ​മ​ത്തെ​യും ചാ​മ്പ്യ​ന്‍സ് ലീ​ഗി​ലെ 126-ാമ​ത്തെയും ഗോ​ളാ​യി​രു​ന്നു. റൊ​ണാ​ള്‍ഡോയുടെ ക​രി​യ​റി​ലെ 98-ാമ​ത്തെ ഹെ​ഡ​ര്‍ ഗോ​ളാ​യി​രു​ന്നു അത്. എന്നാൽ, ആ​റു മി​നി​റ്റ് ക​ഴി​ഞ്ഞ് ഡോ​ണി വാ​ന്‍ ഡെ ​ബീ​ക് സ​ന്ദ​ര്‍ശ​ക​ര്‍ക്കു സ​മ​നി​ല ന​ല്കി.

യു​വ​ന്‍റ​സി​ന്‍റെ മു​ന്നേ​റ്റ​ത്തോ​ടെ​യാ​ണ് മ​ത്സ​രം തു​ട​ങ്ങി​യ​ത്. എ​മ​റെ കാ​നി​ന്‍റെ ഷോ​ട്ട് അ​യാ​ക്‌​സി​നെ ഞെ​ട്ടി​ച്ചു. എ​ന്നാ​ല്‍ അ​യാ​ക്‌​സ് ഗോ​ള്‍കീ​പ്പ​ര്‍ ആ​ന്ദ്രെ ഒ​നാ​ന ക്ലി​യ​ര്‍ ചെ​യ്തു. റീ​ബൗ​ണ്ട് ഷോ​ട്ട് പു​റ​ത്തേ​ക്കാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം അ​യാ​ക്‌​സ് നി​ല​യു​റ​പ്പി​ച്ചെ​ങ്കി​ലും ക​ളി മെ​ച്ച​പ്പെ​ട്ടി​ല്ല. യു​വ​ന്‍റ​സ് ഗോ​ളും നേ​ടി. റൊ​ണാ​ള്‍ഡോ നേ​ടി​യ ഈ ​ഗോ​ളി​ന് വി​എ​ആ​റി​ന്‍റെ സേ​വ​ന​വും തേ​ടേ​ണ്ടി​വ​ന്നു. ശാ​ന്തത കൈ​വി​ടാ​തെ ക​ളി​ച്ച അ​യാ​ക്‌​സ് സ​മ​നി​ല പി​ടി​ക്കു​ക​യും ചെ​യ്തു. ഹ​ക്കീം സി​യെ​ച്ചി​ന്‍റെ ലോം​ഗ് റേ​ഞ്ച് ഷോ​ട്ട് ഒ​രു യു​വ​ന്‍റ​സ് പ്ര​തി​രോ​ധ​ക്കാ​ര​നി​ല്‍ ത​ട്ടി നേ​രേ വീ​ണ​ത് മാ​ര്‍ക്കിം​ഗ് ചെ​യ്യ​പ്പെ​ടാ​തെ നി​ന്ന വാ​ന്‍ ഡി ​ബീ​ക്കി​ന്‍റെ മു​ന്നി​ല്‍. വാ​ന്‍ ഡി ​ബീ​ക്ക് പ​ന്ത് കൃ​ത്യ​മാ​യി വ​ല​യി​ലാ​ക്കി. ഈ ​ഗോ​ളും വി​എ​ആ​റി​ലൂ​ടെ​യാ​ണ് നി​ര്‍ണ​യി​ച്ച​ത്.


യു​വ​ന്‍റ​സ് പ്ര​തി​രോ​ധ​ത്തി​ലെ അ​തി​കാ​യ​നായ‍ ജോ​ര്‍ജി​യോ കി​യെ​ള്ളി​നി പ​രി​ക്കി​നെ​ത്തു​ട​ര്‍ന്ന് മ​ത്സ​ര​ത്തി​ലി​ല്ലാ​തി​രു​ന്ന​തും യു​വ​ന്‍റ​സ് പ്ര​തി​രോ​ധ​ത്തെ ബാ​ധി​ച്ചു. യു​വ​ന്‍റ​സി​ന് ക​ളി​ പി​ടി​ച്ചെ​ടു​ക്കാ​നാ​കും മു​മ്പേ അ​യാ​ക്‌​സി​ന്‍റെ വി​ജ​യ​ഗോ​ളെ​ത്തി. ര​ണ്ടു പ്ര​തി​രോ​ധ​ക്കാ​ര്‍ക്കു മു​ക​ളി​ലൂ​ടെ ഉ​യ​ര്‍ന്നു ചാ​ടി​യ ഡി ​ലൈ​റ്റ് പ​ന്ത് വ​ല​യി​ല്‍ നി​ക്ഷേ​പി​ച്ചു. തു​ട​ര്‍ന്നും അ​യാ​ക്‌​സ് അ​വ​സ​ര​ങ്ങ​ള്‍ ഉ​ണ്ടാ​ക്കി​യെ​ടു​ത്തു. ഗോ​ള്‍ നേ​ടാ​നാ​വ​ത്ത​തി​ന്‍റെ നി​രാ​ശ ഇ​ഞ്ചു​റി ടൈ​മി​ല്‍ റൊ​ണാ​ള്‍ഡോ​യെ ബാ​ധി​ച്ചു. ജോ​യ​ല്‍ വെ​ല്‍റ്റാ​ന്‍സി​നെ ഫൗ​ള്‍ ചെ​യ്ത​തി​നു റൊ​ണാ​ള്‍ഡോ​യ്ക്ക് മ​ഞ്ഞ​ക്കാ​ര്‍ഡ് കി​ട്ടു​ക​യും ചെ​യ്തു. 2010നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് റൊ​ണാ​ള്‍ഡോ ചാ​മ്പ്യ​ന്‍സ് ലീ​ഗ് സെ​മി​യി​ലെ​ത്താ​തെ പോ​കു​ന്ന​ത്.

ഡി ലൈറ്റ് 19

1996 ഏ​പ്രി​ലി​ല്‍ അ​യാ​ക്‌​സി​ന്‍റെ നോ​ര്‍ഡ​ന്‍ വൂ​ട്ട​ര്‍ (19 വ​യ​സും 237 ദി​വ​സ​വും) പാ​നാ​ഥി​നൈ​കോ​സി​നെ​തി​രേ ഗോ​ള്‍ നേ​ടി​യ​ശേ​ഷം ചാ​മ്പ്യ​ന്‍സ് ലീ​ഗ് നോ​ക്കൗ​ട്ട് ഘ​ട്ട​ത്തി​ല്‍ ഗോ​ള്‍ നേ​ടു​ന്ന പ്രാ​യം കു​റ​ഞ്ഞ ര​ണ്ടാ​മ​ത്തെ ക​ളി​ക്കാ​ര​നാ​ണ് മ​ത്യാ​സ് ഡി ​ലൈ​റ്റ് (നെ​ത​ര്‍ല​ന്‍ഡ്‌​സ് ക​ളി​ക്കാ​ര​ന്‍ 19 വ​യ​സും 246 ദി​വ​സ​വും)

2004-05ല്‍ ​ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ പി​എ​സ്‌​വി ഐ​ന്ദോ​വ​ന്‍ സെ​മി​യി​ലെ​ത്തി​യ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് യൂ​റോ​പ്പി​ലെ പ്ര​ധാ​ന അ​ഞ്ചു ലീ​ഗു​ക​ൾക്കു പു​റ​ത്തു​നി​ന്നു​ള്ള ഒ​രു ടീം ​സെ​മി​യി​ലെ​ത്തു​ന്ന​ത്.

യു​വെ ഷെ​യ​ര്‍ ഇ​ടി​ഞ്ഞു

യു​വേ​ഫ ചാ​മ്പ്യ​ന്‍സ് ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ യു​വ​ന്‍റ​സ് പു​റ​ത്താ​യ​ത് ഫു​ട്‌​ബോ​ള്‍ ലോ​ക​ത്തെ മാ​ത്ര​മ​ല്ല ഞെ​ട്ടി​ച്ച​ത്. വാ​ണി​ജ്യ​ലോ​ക​ത്തെ​യും ബാ​ധി​ച്ചു. മി​ലാ​ന്‍ സ്റ്റോ​ക് മാ​ര്‍ക്ക​റ്റി​ല്‍ യുവന്‍റസ് ഓഹരി വിലയിൽ 22 ശ​ത​മാ​ന​ം ത​ക​ര്‍ച്ച​യാ​ണ് നേ​രി​ട്ട​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച യു​വ​ന്‍റ​സി​ന്‍റെ ഷെ​യ​ര്‍ വില കൂ​ടി​യി​രു​ന്നു. യു​വ​ന്‍റ​സി​നെ പു​റ​ത്താ​ക്കി​യ അ​യാ​ക്‌​സി​ന്‍റെ ഷെ​യ​റാ​ണെ​ങ്കി​ല്‍ 8.5 ശ​ത​മാ​ന​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഉ​യ​ര്‍ച്ച​യി​ലാ​ണെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.