ധനഞ്ജയയ്ക്കു വിലക്ക്
Thursday, September 19, 2019 11:26 PM IST
കൊളംബോ: ശ്രീലങ്കൻ സ്പിന്നർ അഖില ധനഞ്ജയക്ക് രാജ്യാന്തര ക്രിക്കറ്റിൽ ഐസിസി ഒരു വർഷത്തെ വിലക്ക് ഏർപ്പെടുത്തി.
ബൗളിംഗ് ആക്ഷൻ നിയമാനുസൃതമല്ലെന്ന് വീണ്ടും ഐസിസി കണ്ടെത്തിയതോടെയാണിത്. ഈ വർഷം ഗാലെയിൽ കിവീസിനെതിരെ നടന്ന ആദ്യ ടെസ്റ്റിൽ ധനഞ്ജയ നിയമാനുസൃതമല്ലാത്ത ആക്ഷനിൽ പന്തെറിഞ്ഞു എന്നായിരുന്നു മാച്ച് റഫറിയുടെ കണ്ടെത്തൽ. പിന്നാലെ ഓഗസ്റ്റ് 29ന് താരം ചെന്നൈയിൽ പരിശോധനയ്ക്ക് വിധേയനായി. ഗാലെ ടെസ്റ്റിൽ ലങ്കയുടെ ജയത്തിൽ നിർണായക പങ്കുവഹിച്ചത് ധനഞ്ജയ ആയിരുന്നു.