ലങ്കൻ ടീമിന് പ്രതിരോധ വകുപ്പിന്റെ പച്ചക്കൊടി
Thursday, September 19, 2019 11:26 PM IST
കൊളംബോ: സുരക്ഷാ ഭീഷണി നിലനിൽക്കേ പാക്കിസ്ഥാൻ പര്യടനവുമായി മുന്നോട്ടുപോവാൻ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന് ആഭ്യന്തര മന്ത്രാലയം അനുമതി നല്കി. ഇക്കാര്യം ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് സെക്രട്ടറി മോഹൻ ഡിസിൽവയാണ് അറിയിച്ചത്. ആറ് മത്സരങ്ങളാണ് ലങ്കയുടെ പാക് പര്യടനത്തിലുള്ളത്.
പരന്പരയ്ക്കായി ലങ്കൻ ക്രിക്കറ്റ് ടീം ചൊവാഴ്ച പാക്കിസ്ഥാനിലേക്ക് തിരിക്കും. ഭീകരാക്രമണ സാധ്യതകളുടെ പശ്ചാത്തലത്തിൽ ലങ്കൻ ആഭ്യന്തര മന്ത്രാലയം സുരക്ഷ വിലയിരുത്തിയാണ് ടീമിന് പാക് സന്ദർശനത്തിന് അനുമതി നൽകിയത്. സുരക്ഷാഭീതി കണക്കിലെടുത്ത് ശ്രീലങ്കയുടെ ലസിത് മലിംഗ, കരുണരത്നെ, എയ്ഞ്ചലോ മാത്യൂസ് തുടങ്ങിയ പത്ത് താരങ്ങൾ പിൻവാങ്ങിയിരുന്നു.