സാത്വിക്-ചിരാഗ് ക്വാർട്ടറിൽ
Thursday, November 7, 2019 11:58 PM IST
ബെയ്ജിംഗ്: ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സാത്വിക്സായ് രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ക്വാർട്ടറിൽ പ്രവേശിച്ചു. ജാപ്പാന്റെ ഹിരോയുകി - യുത വതാനബെ കൂട്ടുകെട്ടിനെ കീഴടക്കിയാണ് ഇന്ത്യൻ കൂട്ടുകെട്ട് അവസാന എട്ടിൽ ഇടംപിടിച്ചത്. സ്കോർ: 21-18, 21-23, 21-11. പുരുഷ സിംഗിൽസിൽ ഇന്ത്യയുടെ ബി. സായ്പ്രണീത്, പി. കശ്യപ് എന്നിവർ പ്രീക്വാർട്ടറിൽ പുറത്തായി.