ആദ്യം ദീപ്തി ശർമ, പിന്നാലെ ഷെഫാലി വർമ
Monday, November 11, 2019 11:33 PM IST
പോർട്ട് ഓഫ് സ്പെയിൻ: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ട്വന്റി-20യിൽ ഇന്ത്യൻ വനിതകൾക്കു ജയം. ആദ്യ മത്സരത്തിൽ അർധസെഞ്ചുറി നേടിയ ഷെഫാലി വർമ രണ്ടാം മത്സരത്തിലും പ്രകടനം ആവർത്തിച്ചു. 35 പന്തിൽ 69 റണ്‍സുമായി ഷെഫാലിയും 28 പന്തിൽ 30 റണ്‍സുമായി സ്മൃതി മന്ദാനയും പുറത്താകാതെനിന്നപ്പോൾ ഇന്ത്യ 10 വിക്കറ്റ് ജയം നേടി. ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 103 റണ്‍സ് എടുത്തു.
ഇന്ത്യ 10.3 ഓവറിൽ ലക്ഷ്യം നേടി. 10 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശർമയാണ് ഇന്ത്യയുടെ വിജയശിൽപ്പി. അഞ്ച് മത്സര പരന്പരയിൽ ഇന്ത്യ ഇതോടെ 2-0നു മുന്നിലെത്തി.