ലുലു ഫുട്ബോൾ ചലഞ്ച് : കൊച്ചിൻ ബീച്ച് ഫുട്ബോളേഴ്സ് ജേതാക്കൾ
Tuesday, November 19, 2019 12:00 AM IST
കൊച്ചി: ലുലു ഫുട്ബോൾ ചലഞ്ച് സീസണ് മൂന്നിൽ കൊച്ചിൻ ബീച്ച് ഫുട്ബോളേഴ്സ് വിജയികളായി. ലുലുമാളിൽ നടന്ന മത്സരത്തിൽ കേരളത്തിൽ നിന്നും ലക്ഷദ്വീപിൽ നിന്നുമായി 32 ടീമുകൾ പങ്കെടുത്തു. ആവേശോജ്വലമായ മത്സരങ്ങൾ കാഴ്ചവച്ച ടൂർണമെന്റിന്റെ സ്പോർട്ടിംഗ് പാർട്ണർ കേരള ബ്ലാസ്റ്റേഴ്സ് ആയിരുന്നു.
തൃശൂർ ലാലിഗ എഫ്സി താരം ഹരി കൃഷ്ണൻ, ചങ്ങനാശേരി ബോകാ ജൂണിയേഴ്സ് അംഗം ഫൈസൽ എന്നിവർ ടോപ് സ്കോറർമാർ ആയി. കൊച്ചിൻ ബീച്ച് ഫുട്ബോളേഴ്സിന്റെ പി.എം. അനസിനാണ് ബെസ്റ്റ് ഗോൾ കീപ്പർ അവാർഡ് .