സം​സ്ഥാ​ന ബാ​സ്‌​ക​റ്റ്‌​ബോ​ള്‍: കോ​ട്ട​യ​ത്തി​ന് ഇ​ര​ട്ട ക്വാ​ര്‍ട്ട​ര്‍
Thursday, November 21, 2019 12:07 AM IST
കു​ര്യ​നൂ​ര്‍ (പ​ത്ത​നം​തി​ട്ട): 46-ാമ​ത് സം​സ്ഥാ​ന ബാ​സ്‌​ക​റ്റ്‌​ബോ​ള്‌ ചാന്പ്യൻഷിപ്പിന്‍റെ പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്, കോ​ട്ട​യം, തൃ​ശൂ​ര്‍, കാ​സ​ര്‍ഗോ​ഡ്, പ​ത്ത​നം​തി​ട്ട ടീ​മു​ക​ള്‍ ക്വാ​ര്‍ട്ട​ര്‍ ഉ​റ​പ്പി​ച്ചു. വ​നി​ത​ക​ളി​ല്‍ തി​രു​വ​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, കൊ​ല്ലം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, കോ​ട്ട​യം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് ടീ​മു​ക​ളും ക്വാ​ര്‍ട്ട​ര്‍ ഉ​റ​പ്പാ​ക്കി.

പു​രു​ഷ​ന്മാ​രു​ടെ ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ല്‍ തി​രു​വ​ന്ത​പു​രം 71-48ന് ​ആ​ല​പ്പു​ഴ​യെ​യും അ​ടു​ത്ത മ​ത്സ​ര​ത്തി​ല്‍ കോ​ട്ട​യ​ത്തെ 60- 43നും ​തോ​ല്‍പ്പി​ച്ചു. തൃ​ശൂ​ര്‍ 69-65ന് ​പാ​ല​ക്കാ​ടി​നെ​യും പ​ത്ത​നം​തി​ട്ട 62-15ന് ​മ​ല​പ്പു​റ​ത്തെ​യും കോ​ഴി​ക്കോ​ട് 69-47ന് ​ആ​ല​പ്പു​ഴ​യെ​യും തോ​ല്‍പ്പി​ച്ചു. കാ​സ​ര്‍ഗോ​ഡ് കൊ​ല്ല​ത്തി​നെ​തി​രേ 51-11ന്‍റെ ​അ​നാ​യാ​സ ജ​യം​നേ​ടി. ക​ണ്ണൂ​ര്‍ 64-57ന് ​എ​റ​ണാ​കു​ള​ത്തെ​യും കോ​ഴി​ക്കോ​ട് 72-70ന് ​കോ​ട്ട​യ​ത്തെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി.


വ​നി​ത​ക​ളി​ല്‍ കോ​ഴി​ക്കോ​ട് 50-29ന് ​ആ​ല​പ്പു​ഴ​യെ​യും എ​റ​ണാ​കു​ളം 40-31ന് ​വ​യ​നാ​ടി​നെ​യും തി​രു​വ​ന​ന്ത​പു​രം 60-32ന് ​കാ​സ​ര്‍ഗോ​ഡി​നെ​യും പാ​ല​ക്കാ​ട് 39-33ന് ​ക​ണ്ണൂ​രി​നെ​യും തോ​ല്‍പ്പി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.