അണ്ടർ 19 ലോകകപ്പിൽ ഇന്ത്യക്കു തുടർച്ചയായ രണ്ടാം ജയം
Tuesday, January 21, 2020 10:55 PM IST
ബ്ലൂം​ഫോ​ണ്ടെ​ന്‍ (ദ​ക്ഷി​ണാ​ഫ്രി​ക്ക): ഐ​സി​സി അ​ണ്ട​ര്‍ 19 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​ന്‍ കു​ട്ടി​ക​ള്‍ക്ക് തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം ജ​യം. ഗ്രൂ​പ്പ് എ​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ പു​തു​മു​ഖ​ങ്ങ​ളാ​യ ജ​പ്പാ​നെ പ​ത്ത് വി​ക്ക​റ്റി​ന് കീ​ഴ​ട​ക്കി​യാ​ണ് ഇ​ന്ത്യ ര​ണ്ടാം ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. ജ​പ്പാ​ന്‍ 22.5 ഓ​വ​റി​ല്‍ 41 റ​ണ്‍സി​ന് എ​ല്ലാ​വ​രും പു​റ​ത്ത്്. ഇ​ന്ത്യ 4.5 ഓ​വ​റി​ല്‍ വി​ക്ക​റ്റ് ന​ഷ്ട​മാ​ക്കാ​തെ 42.

ടോ​സ് നേ​ടി​യ ഇ​ന്ത്യ ജ​പ്പാ​നെ ബാ​റ്റിം​ഗി​നു വി​ട്ടു. ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ പ്ര​യാം ഗാ​ര്‍ഗി​ന്‍റെ തീ​രു​മാ​നം ശ​രി​യെ​ന്നു വി​ധ​ത്തി​ല്‍ ബൗ​ള​ര്‍മാ​ര്‍ പ​ന്തെ​റി​ഞ്ഞ​തോ​ടെ ജ​പ്പാ​ന്‍. ര​വി ബി​ഷ്‌​നോ​യി നാ​ലും കാ​ര്‍ത്തി​ക് ത്യാ​ഗി മൂ​ന്നും ആ​കാ​ശ് സിം​ഗ് ര​ണ്ടു വി​ക്ക​റ്റും വീ​ഴ്ത്തി. ഒ​ര​ണ്ണം വി​ദ്യാ​ധ​ര്‍ പ​ട്ടീ​ലും സ്വ​ന്ത​മാ​ക്കി. ബി​ഷ്‌​നോ​യി ആ​ണ് മാ​ന്‍ ഓ​ഫ് ദ ​മാ​ച്ച്.

അ​ണ്ട​ര്‍ 19 ലോ​ക​ക​പ്പി​ലെ കു​റ​ഞ്ഞ മൂ​ന്നാ​മ​ത്തെ സ്‌​കോ​റാ​ണി​ത്. 2004ലെ ​ലോ​ക​ക​പ്പി​ല്‍ 22 റ​ണ്‍സ് നേ​ടി​യ സ്‌​കോ​ട്‌​ല​ന്‍ഡി​ന്‍റെ പേ​രി​ലാ​ണ് ഏ​റ്റ​വും കു​റ​ഞ്ഞ റ​ണ്‍സ് എ​ന്ന റി​ക്കാ​ര്‍ഡ്. ജ​പ്പാ​നെ പു​റ​മെ കാ​ന​ഡ, ബം​ഗ്ലാ​ദേ​ശ് ടീ​മു​ക​ളും 41 റ​ണ്‍സ് വീ​തം നേ​ടി​യി​ട്ടു​ണ്ട്. ജ​പ്പാ​ന്‍റെ അ​ഞ്ച് ബാ​റ്റ്‌​സ്മാ​ന്മാ​ര്‍ പൂ​ജ്യ​ന്മാ​രാ​യി പു​റ​ത്താ​യി. ര​ണ്ട​ക്ക സം​ഖ്യ കാ​ണാ​ന്‍ ജ​പ്പാ​ന്‍റെ ഒ​രു ബാ​റ്റ്‌​സ്മാ​നു പോ​ലു​മാ​യി​ല്ല. ഏ​ഴു റ​ണ്‍സ് വീ​ത​മെ​ടു​ത്ത ഷൗ ​നൊ​ഗൂ​ച്ചിയും കെ​ന്‍റോ ഡൊ​ബെ​ല്ലു​മാ​ണ് ടോ​പ് സ്‌​കോ​റ​ര്‍മാർ. എ​ന്നാ​ല്‍ 19 എ​ക്‌​സ്ട്രാ​സാ​ണ് യ​ഥാ​ര്‍ഥ ടോ​പ് സ്‌​കോ​റ​റാ​യ​ത്. ഇ​തു​മി​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ ജ​പ്പാ​ന്‍റെ അ​വ​സ്ഥ വ​ള​രെ മോ​ശ​മാ​യേ​നെ.


ക​രു​ത​ലോ​ടെ ത​ട്ടി​ത്ത​ട്ടി നീ​ങ്ങി​യ ജ​പ്പാ​ന്‍റെ ആ​ദ്യ വി​ക്ക​റ്റ് 4.3 ഓ​വ​റി​ല്‍ അ​ഞ്ച് റ​ണ്‍സ് ഉ​ള്ള​പ്പോ​ള്‍ ന​ഷ്ട​മാ​യി. ഒ​രു റ​ണ്‍ മാ​ത്ര​മെ​ടു​ത്ത നാ​യ​ക​ന്‍ മാ​ര്‍ക​സ് ട്രൂ​ഗേ​റ്റി​നെ ത്യാ​ഗി ക്ലീ​ന്‍ ബൗ​ള്‍ഡാ​ക്കി. അ​ടു​ത്ത പ​ന്തി​ല്‍ നീ​ല്‍ ഡേ​റ്റി​നെ വി​ക്ക​റ്റി​നു മു​ന്നി​ല്‍ കു​രു​ക്കി. അ​ടു​ത്ത വി​ക്ക​റ്റ് 7.1 ഓ​വ​റി​ലാ​യി​രു​ന്നു. നൊ​ഗു​ച്ചി​യെ ബി​ഷ്‌​നോ​യി ക്ലീ​ന്‍ ബൗ​ള്‍ഡാ​ക്കി. അ​ടു​ത്ത നാ​ലു പേ​ര്‍ റ​ണ്ണൊ​ന്നു​മെ​ടു​ക്കാ​തെ​യും പു​റ​ത്താ​യി. ഈ ​സ​മ​യ​ത്ത് ബൗ​ള​ര്‍മാ​ര്‍ ന​ല്‍കി​യ എ​ക്‌​സ്ട്രാ റ​ണ്‍സു​ക​ള്‍ ജ​പ്പാ​നു താ​ങ്ങാ​യി. വാ​ല​റ്റ​ത്തെ ഡൊ​ബെ​ലും (7), മാ​ക്‌​സ്മി​ല്യ​ന്‍ ക്ലെ​മ​ന്‍റും (5), യു​ഗ​ന്ദ​ര്‍ ര​ഥ​രേ​ക​ര്‍ (1), സോ​റ ഇ​ചി​കി (1 നോ​ട്ടൗ​ട്ട്) എ​ന്നി​വ​ര്‍ റ​ണ്‍സ് നേ​ടി നാ​ണ​ക്കേ​ടി​ല്‍നി​ന്നു ര​ക്ഷ​പ്പെ​ട്ടു. ജ​പ്പാ​ന്‍റെ ഇ​ന്നിം​ഗ്‌​സി​ല്‍നി​ന്ന് ആ​കെ നാ​ലു ഫോ​ര്‍ മാ​ത്ര​മാ​ണ് പി​റ​ന്ന​ത്.

ചെ​റി​യ ല​ക്ഷ്യ​ത്തി​ലേ​ക്ക് ഓ​പ്പ​ണ​ര്‍മാ​രാ​യ യ​ശ​സ്വി ജ​യ്‌​സ്വാ​ളും (29 നോ​ട്ടൗ​ട്ട്), കു​മാ​ര്‍ കു​ശാ​ഗ്ര​യും (13 നോ​ട്ടൗ​ട്ട്) അ​നാ​യാ​സം ഇ​ന്ത്യ​യെ ന​യി​ച്ചു. ജ​യ്‌​സ്വാ​ള്‍ അ​ഞ്ചു ഫോ​റും ഒ​രു സി​ക്‌​സും നേ​ടി​യ​പ്പോ​ള്‍ കു​ശാ​ഗ്ര ര​ണ്ടു ഫോ​ര്‍ പാ​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.