‘അപ്പനോട് കൂട്ടുവെട്ടി’
Thursday, August 13, 2020 12:19 AM IST
ലണ്ടൻ: ഇംഗ്ലീഷ് പേസ് ബൗളർ സ്റ്റൂവർട്ട് ബ്രോഡ് തന്റെ പിതാവ് ക്രിസ് ബ്രോഡിനോട് ട്വിറ്ററിലൂടെ ‘പിണങ്ങി’. പാക്കിസ്ഥാനെതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റിനിടെ അപമര്യാദയായി പെരുമാറിയ സ്റ്റുവർട്ട് ബ്രോഡിനെതിരേ മാച്ച് റഫറിയായിരുന്ന ക്രിസ് നടപടി സ്വീകരിച്ചതിനെത്തുടർന്നാണിത്. പാക്കിസ്ഥാന്റെ യാസിർ ഷായെ പുറത്താക്കിയശേഷം സ്റ്റൂവർട്ട് ബ്രോഡ് നടത്തിയ അമിതാഹ്ലാദമാണ് നടപടിക്കു കാരണം. മാച്ച് ഫീയുടെ 15 ശതമാനം പിഴ വിധിച്ച മാച്ച് റഫറി ഒരു ഡീമെറിന്റ് പോയിന്റ് മകനു നൽകി.
ഇക്കാര്യം ട്വിറ്ററിൽ സൂചിപ്പിക്കപ്പെട്ടപ്പോഴാണ് തമാശരൂപേണ പിതാവിനോട് കൂട്ടുവെട്ടിയതായുള്ള സ്റ്റുവർട്ടിന്റെ ട്വീറ്റ്. ഈ വർഷത്തെ തന്റെ ക്രിസ്മസ് കാർഡ്, സമ്മാന പട്ടകയിൽനിന്ന് അപ്പനെ മാറ്റി എന്നതായിരുന്നു സ്റ്റുവർട്ടിന്റെ രസകരമായ ട്വീറ്റ്. ആദ്യ ടെസ്റ്റിൽ അദ്ഭുതജയം സ്വന്തമാക്കിയ ഇംഗ്ലണ്ട് പരന്പര നേടുക എന്ന ലക്ഷ്യത്തോടെ ഇന്ന് രണ്ടാം മത്സരത്തിനിറങ്ങും.