ഗോകുലം മിന്നിച്ചു
Thursday, January 14, 2021 11:46 PM IST
കോൽക്കത്ത: ഐ ലീഗ് ഫുട്ബോളിൽ കേരളത്തിന്റെ സ്വന്തം ക്ലബ്ബായ ഗോകുലം കേരള എഫ്സിക്ക് ജയം. മുൻ ചാന്പ്യന്മാരായ മിനർവ പഞ്ചാബിനെ 4-3ന് ഗോകുലം കീഴടക്കി. ആദ്യം 2-0നും പിന്നീട് 3-1നും പിന്നിൽ നിന്നശേഷമായിരുന്നു ഗോകുലത്തിന്റെ തിരിച്ചുവരവ് ജയം. ഡെന്നി ആന്റ്വിയുടെ (69, 73 മിനിറ്റുകൾ) ഇരട്ടഗോളാണ് മലബാറിയൻസ് എന്നറിയപ്പെടുന്ന ഗോകുലത്തിനു കരുത്തേകിയത്. 75ാം മിനിറ്റിൽ അൻവർ അലിയുടെ സെൽഫ് ഗോളിൽ കേരളസംഘം ജയം സ്വന്തമാക്കി. ഗോകുലത്തിന്റെ ആദ്യജയമാണ്.
മറ്റൊരു മത്സരത്തിൽ ലീഗിലെ കന്നിക്കാരായ സുദേവ മൂൺലൈറ്റ് ആദ്യജയം സ്വന്തമാക്കി. ഇന്ത്യൻ ആരോസിനെതിരേ 3-0നായിരുന്നു സുദേവയുടെ ജയം.