ഫു​​ട്ബോ​​ൾ ച​​രി​​ത്ര​​ത്തി​​ൽ ഏ​​റ്റ​​വും അ​​ധി​​കം ഗോ​​ൾ എ​​ന്ന റി​​ക്കാ​​ർ​​ഡ് ക്രി​​സ്റ്റ്യാ​​നൊ റൊ​​ണാ​​ൾ​​ഡോ​​യ്ക്ക്
Friday, January 22, 2021 12:10 AM IST
ടൂ​​​​​റി​​​​​ൻ: ഗോ​​​​​ൾ എ​​​​​ന്നു കേ​​​​​ട്ടാ​​​​​ൽ സ്ഫു​​​​​രി​​​​​ക്ക​​​​​ണം റൊ​​​​​ണാ​​​​​ൾ​​​​​ഡോ എ​​​​​ന്ന പേ​​​​​ര് ഇ​​​​​നി ഹൃ​​​​​ദ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ൽ... അ​​​​​തെ, ഗോ​​​​​ളെ​​​​​ന്നാ​​​​​ൽ ഇ​​​​​നി ഫു​​​​​ട്ബോ​​​​​ൾ ലോ​​​​​ക​​​​​ത്തി​​​​​ൽ ഒ​​​​​രേ​​​​​യൊ​​​​​രു പേ​​​​​രു മാ​​​​​ത്രം, സി​​​​​ആ​​​​​ർ7 എ​​​​​ന്ന​​​​​റി​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന പോ​​​​​ർ​​​​​ച്ചു​​​​​ഗീ​​​​​സു​​​​​കാ​​​​​ര​​​​​നാ​​​​​യ ക്രി​​​​​സ്റ്റ്യാ​​​​​നൊ റൊ​​​​​ണാ​​​​​ൾ​​​​​ഡോ ഡ​​​​​സ് സാ​​​​​ന്‍റോ​​​​സ് അ​​​​​വീ​​​​​രോ എ​​​​​ന്ന ക്രി​​​​​സ്റ്റ്യാ​​​​​നൊ റൊ​​​​​ണാ​​​​​ൾ​​​​​ഡോ. ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ ഫു​​​​​ട്ബോ​​​​​ൾ ക്ല​​​​​ബ്ബാ​​​​​യ യു​​​​​വ​​​​​ന്‍റ​​​​​സി​​​​​ന്‍റെ ഈ ​​​​​മു​​​​​പ്പ​​​​​ത്ത​​​​​ഞ്ചു​​​​​കാ​​​​​ര​​​​​ൻ ഫു​​​​​ട്ബോ​​​​​ൾ ക​​​​​ള​​​​​ത്തി​​​​​ൽ ഗോ​​​​​ള​​​​​ധി​​​​​പ​​​​​നാ​​​​​യി.

ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ഏ​​​​​റ്റ​​​​​വും അ​​​​​ധി​​​​​കം ഗോ​​​​​ൾ നേ​​​​​ടു​​​​​ന്ന ക​​​​​ളി​​​​​ക്കാ​​​​​ര​​​​​ൻ എ​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡ് കു​​​​​റി​​​​​ച്ച​​​​​തോ​​​​​ടെ കാ​​​​​ൽ​​​​​പ്പ​​​​​ന്തു ക​​​​​ളി​​​​​യി​​​​​ലെ രാ​​​​​ജാ​​​​​ക്ക​​​​ന്മാ​​​​​രു​​​​​ടെ രാ​​​​​ജാ​​​​​വാ​​​​​യി റൊ​​​​​ണാ​​​​​ൾ​​​​​ഡോ, 760 ഗോ​​​​​ൾ. ഓ​​​​​സ്ട്രി​​​​​യ-​​​​​ചെ​​​​​ക് റി​​​​​പ്പ​​​​​ബ്ലി​​​​​ക് താ​​​​​ര​​​​​മാ​​​​​യി​​​​​രു​​​​​ന്ന ജോ​​​​​സ​​​​​ഫ് ബി​​​​​ക്കാ​​​​​ന്‍റെ 759 ഗോ​​​​​ൾ എ​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡ് മ​​​​​റി​​​​​ക​​​​​ട​​​​​ന്ന് റൊ​​​​​ണാ​​​​​ൾ​​​​​ഡോ ഭൂ​​​​​ഗോ​​​​​ള​​​​​ത്തി​​​​​ലെ ഒ​​​​​ന്നാം ന​​​​​ന്പ​​​​​ർ ആ​​​​​യി. ഫു​​ട്ബോ​​ൾ ഇ​​​​​തി​​​​​ഹാ​​​​​സ​​​​​മാ​​​​​യ പെ​​​​​ലെ​​​​​യാ​​​​​ണു (756) മൂ​​​​​ന്നാമത്. സ്പാ​​​​​നി​​​​​ഷ് ക്ല​​​​​ബ്ബാ​​​​​യ ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യു​​​​​ടെ അ​​​​​ർ​​​​​ജ​​​​ന്‍റൈ​​​​​ൻ സൂ​​​​​പ്പ​​​​​ർ താ​​​​​ര​​​​​മാ​​​​​യ ല​​​​​യ​​​​​ണ​​​​​ൽ മെ​​​​​സി​​​​​യാ​​​​​ണ് പ​​​​​ട്ടി​​​​​ക​​യി​​​​​ൽ നാ​​​​​ലാം സ്ഥാ​​​​​ന​​​​​ത്ത്, 719 ഗോ​​​​​ൾ. റൊ​​​​​ണാ​​​​​ൾ​​​​​ഡോ​​​​​യും മെ​​​​​സി​​​​​യും മാ​​​​​ത്ര​​​​​മാ​​​​​ണു നി​​​​​ല​​​​​വി​​​​​ൽ ക​​​​​ളി​​​​​ക്ക​​​​​ള​​​​​ത്തി​​​​​ലു​​​​​ള്ളത്.

ഗോ​​​​​ളെ​​​​​ത്തി​​​​​യ​​​​​ത് സൂ​​​​​പ്പ​​​​​ർ കോ​​​​​പ്പ​​​​​യി​​​​​ൽ

ച​​​​​രി​​​​​ത്രം കു​​​​​റി​​​​​ച്ച ഗോ​​​​​ൾ റൊ​​​​​ണാ​​​​​ൾ​​​​​ഡോ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത് ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ സൂ​​​​​പ്പ​​​​​ർ കോ​​​​​പ്പ ഫൈ​​​​​ന​​​​​ലി​​​​​ൽ നാ​​​​​പ്പോ​​​​​ളി​​​​​ക്കെ​​​​​തി​​​​​രാ​​​​​യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ. ഗോ​​​​​ൾ​​ര​​​​​ഹി​​​​​ത​​​​​മാ​​​​​യ ആ​​​​​ദ്യ പ​​​​​കു​​​​​തി​​​​​ക്കു​​​​​ശേ​​​​​ഷം 64-ാം മി​​​​​നി​​​​​റ്റി​​​​​ൽ യു​​​​​വ​​​​​ന്‍റ​​​​​സി​​​​​നു ലീ​​​​​ഡ് സ​​​​​മ്മാ​​​​​നി​​​​​ച്ച് റൊ​​​​​ണാ​​​​​ൾ​​​​​ഡോ വ​​​​​ല​​​​​കു​​​​​ലു​​​​​ക്കി. കോ​​​​​ർ​​​​​ണ​​​​​റി​​​​​നു​​​​​ശേ​​​​​ഷം നാ​​​​​പ്പോ​​​​​ളി താ​​​​​ര​​​​​ത്തി​​​​​ന്‍റെ ശ​​​​​രീ​​​​​ര​​​​​ത്തി​​​​​ൽ​​​​​ത്ത​​​​​ട്ടി​​​​​ത്തെറി​​​​​ച്ച പ​​​​​ന്ത് ക്ലോ​​​​​സ് റേ​​​​​ഞ്ചി​​​​​ൽ​​​​​നി​​​​​ന്ന് ഇ​​​​​ട​​​​​ങ്കാ​​​​​ല​​​​​ൻ ഷോ​​​​​ട്ടി​​​​​ലൂ​​​​​ടെ റൊ​​​​​ണാ​​​​​ൾ​​​​​ഡോ വ​​​​​ല​​​​​യി​​​​​ലാ​​​​​ക്കി. മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ന്‍റെ ഇ​​​​​ഞ്ചു​​​​​റി ടൈ​​​​​മി​​​​​ന്‍റെ അ​​​​​ഞ്ചാം മി​​​​​നി​​​​​റ്റി​​​​​ൽ ആ​​​​​ൽ​​​​​വാ​​​​​രൊ മൊ​​​​​റാ​​​​​ട്ട​​​​​യും ഗോ​​​​​ൾ നേ​​​​​ടി​​​​​യ​​​​​തോ​​​​​ടെ യു​​​​​വ​​​​​ന്‍റ​​​​​സി​​​​​ന്‍റെ കി​​​​​രീ​​​​​ട ധാ​​​​​ര​​​​​ണം 2-0ന്‍റെ ജ​​​​​യ​​​​​ത്തോ​​​​​ടെ​​​​​യാ​​​​​യി.

നാ​​​​​ല് ക്ല​​​​​ബ്ബു​​​​​ക​​​​​ൾ, 658 ഗോ​​​​​ൾ

പ​​​​​തി​​​​​നാ​​​​​റാം വ​​​​​യ​​​​​സി​​​​​ൽ പോ​​​​​ർ​​​​​ച്ചു​​​​​ഗ​​​​​ൽ ക്ല​​​​​ബ്ബാ​​​​​യ സ്പോ​​​​​ർ​​​​​ട്ടിം​​​​​ഗ് സി​​​​​പി​​​​​യു​​​​​ടെ ബി ​​​​​ടീ​​​​​മി​​​​​ൽ​​​​​നി​​​​​ന്നു സീ​​​​​നി​​​​​യ​​​​​ർ ടീ​​​​​മി​​​​​ലേ​​​​​ക്കു സ്ഥാ​​​​​ന​​​​​ക്ക​​​​​യ​​​​​റ്റം ല​​​​​ഭി​​​​​ച്ച പ്ര​​​​​ഗ​​​​​ല്​​​​​ഭ​​​​​നാ​​​​​ണ് റൊ​​​​​ണാ​​​​​ൾ​​​​​ഡോ. 2002-03 കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ൽ സ്പോ​​​​​ർ​​​​​ട്ടിം​​​​​ഗി​​​​​നാ​​​​​യി ക​​​​​ളി​​​​​ച്ച റൊ​​​​​ണാ​​​​​ൾ​​​​​ഡോ​​​​​യെ ഇം​​​​​ഗ്ലീ​​​​​ഷ് വ​​​​​ന്പ​​​​​ൻ ക്ല​​​​​ബ്ബാ​​​​​യ മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​ന്‍റെ എ​​​​​ക്കാ​​​​​ല​​​​​ത്തെ​​​​​യും മി​​​​​ക​​​​​ച്ച മാ​​​​​നേ​​​​​ജ​​​​​രാ​​​​​യ അ​​​​​ല​​​​​ക്സ് ഫെ​​​​​ർ​​​​​ഗൂ​​​​​സ​​​​​ൻ റാ​​​​​ഞ്ചി. സ്പോ​​​​​ർ​​​​​ട്ടിം​​​​​ഗു​​​​​മാ​​​​​യു​​​​​ള്ള സൗ​​​​​ഹൃ​​​​​ദ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ റൊ​​​​​ണാ​​​​​ൾ​​​​​ഡോ​​​​​യു​​​​​ടെ മി​​​​​ന്നും പ്ര​​​​​ക​​​​​ട​​​​​നം ക​​​​​ണ്ട് അ​​​​​ന്തം​​​​​വി​​​​​ട്ടാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ത്. കൗ​​​​​മാ​​​​​ര​​ക്കാ​​ര​​നാ​​യ റൊ​​​​​ണാ​​​​​ൾ​​​​​ഡോ​​​​​യെ ലോ​​​​​ണി​​​​​ൽ എ​​​​​ടു​​​​​ക്കാ​​​​​മെ​​​​​ന്ന് ആ​​​​​ദ്യം വി​​​​​ചാ​​​​​രി​​​​​ച്ചെ​​​​​ങ്കി​​​​​ലും ഫെ​​​​​ർ​​​​​ഗി പ​​​​​ണ​​​​​മെ​​​​​റി​​​​​ഞ്ഞ് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. 2003 മു​​​​​ത​​​​​ൽ 2009വ​​​​​രെ​​​​​യു​​​​​ള്ള യു​​​​​ണൈ​​​​​റ്റ​​​​​ഡ് ജീ​​​​​വി​​​​​ത​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം അ​​​​​ക്കാ​​​​​ല​​​​​ത്തെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ ട്രാ​​​​​ൻ​​​​​സ്ഫ​​​​​ർ തു​​​​​ക​​​​​യി​​​​​ലൂ​​​​​ടെ സ്പാ​​​​​നി​​​​​ഷ് വ​​​​​ന്പ​​​​ന്മാ​​​​​രാ​​​​​യ റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡി​​​​​ൽ. 2018ൽ ​​​​​റ​​​​​യ​​​​​ലി​​​​​നോ​​ടു വി​​​​​ട​​​​​പ​​​​​റ​​​​​ഞ്ഞ് ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ ക്ല​​​​​ബ്ബാ​​​​​യ യു​​​​​വ​​​​​ന്‍റ​​​​​സി​​​​​ൽ ചേ​​​​​ക്കേ​​​​​റി.


യൂ​​​​​റോ​​​​​പ്പി​​​​​ലെ മൂ​​​​​ന്ന് പ്ര​​​​​ധാ​​​​​ന ലീ​​​​​ഗു​​​​​ക​​​​​ളി​​​​​ലും (ഇം​​​​​ഗ്ലീ​​​​​ഷ്, സ്പാ​​​​​നി​​​​​ഷ്, ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ) കി​​​​​രീ​​​​​ട​​​​​വും റൊ​​​​​ണാ​​​​​ൾ​​​​​ഡോ​​​​​യ്ക്ക് സ്വ​​​​​ന്തം. നാ​​​​​ല് ക്ല​​​​​ബ്ബു​​​​​ക​​​​​ൾ​​​​​ക്കാ​​​​​യി 658 ഗോ​​​​​ളാ​​​​​ണു റൊ​​​​​ണാ​​​​​ൾ​​​​​ഡോ നേ​​​​​ടി​​​​​യ​​​​​ത്. സ്വ​​​​​ന്തം രാ​​​​​ജ്യ​​​​​ത്തി​​​​​നാ​​​​​യി 102 എ​​​​​ണ്ണ​​​​​വും. രാ​​​​​ജ്യാ​​​​​ന്ത​​​​​ര ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ഏ​​​​​റ്റ​​​​​വും അ​​​​​ധി​​​​​കം ഗോ​​​​​ളെ​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡി​​​​​ലേ​​​​​ക്ക് ഏ​​​​​ഴ് ഗോ​​​​​ൾ വ്യ​​​​​ത്യാ​​​​​സം മാ​​​​​ത്ര​​​​​മാ​​​​​ണു റൊ​​​​​ണാ​​​​​ൾ​​​​​ഡോ​​​​​യ്ക്കു​​​​​ള്ള​​​​​ത്. 109 ഗോ​​​​​ൾ നേ​​​​​ടി​​​​​യ മു​​​​​ൻ ഇ​​​​​റാ​​​​​ൻ താ​​​​​രം അ​​​​​ലി ഡേ​​​​​യി​​​​​യു​​​​​ടെ പേ​​​​​രി​​​​​ലാ​​​​​ണ് റി​​​​​ക്കാ​​​​​ർ​​​​​ഡ്. ആ ​​​​​റി​​​​​ക്കാ​​​​​ർ​​​​​ഡും സി​​​​​ആ​​​​​ർ7 സ്വ​​​​​ന്ത​​​​​മാ​​​​​ക്കു​​​​​ന്ന ദി​​​​​ന​​​​​ത്തി​​​​​നാ​​​​​യു​​​​​ള്ള കാ​​​​​ത്തി​​​​​രി​​​​​പ്പി​​​​​ലാ​​​​​ണ് ആ​​​​​രാ​​​​​ധ​​​​​ക​​​​​ർ.

ഗോൾ വേട്ടക്കാർ

റൊ​​ണാ​​ൾ​​ഡോ 760
ജോ​​സ​​ഫ് ബി​​ക്കാ​​ൻ 759
പെ​​ലെ 756
ല​​യ​​ണ​​ൽ മെ​​സി 719
ഫ്രാ​​ങ്ക് പു​​ഷ്കാ​​സ് 706

ഗോ​​ൾ സീ​​സ​​ണ്‍

2002-03: 5
2003-04: 8
2004-05: 16
2005-06: 15
2006-07: 28
2007-08: 46
2008-09: 27
2009-10: 34
2010-11: 56
2011-12: 69
2012-13: 59
2013-14: 62
2014-15: 66
2015-16: 57
2016-17: 56
2017-18: 54
2018-19: 31
2019-20: 48
2020-21: 23*

ആകെ: 760

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.