കോഹ്ലിക്കു താക്കീത്
Friday, April 16, 2021 12:04 AM IST
സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ഒൗട്ടായതിന്റെ രോഷം ഡഗ് ഒൗട്ടിലെ കസേരയോട് പ്രകടിപ്പിച്ച ബംഗളൂരു റോയൽ ചലഞ്ചേഴ്സ് ക്യാപ്റ്റൻ വിരാട് കോഹ്ലിക്കു മാച്ച് റഫറിയുടെ താക്കീത്. കോഹ്ലി ലീഗിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണു മാച്ച് റഫറി താക്കീത് നൽകിയത്. ഇത്തരം സംഭവം ആവർത്തിച്ചാൽ വിലക്ക്, മാച്ച് ഫീയുടെ 50-100 ശതമാനം പിഴ ഉൾപ്പെടെയുള്ള ശിക്ഷാ നടപടിയുണ്ടാകും.
29 പന്തിൽ 33 റണ്‍സെടുത്ത് നിൽക്കെ പുറത്തായതു കോഹ്ലിയെ ക്ഷുഭിതനാക്കിയത്.