ഇനിയില്ല, ക്രൂസ് മിസൈൽ
Saturday, July 3, 2021 1:28 AM IST
മ്യൂണിക്: ലോക ഫുട്ബോളിൽ നിലവിൽ മധ്യനിരയിലെ മാന്ത്രികരിലൊരാളായ ജർമനിയുടെ ടോണി ക്രൂസ് രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിച്ചു. വിരമിക്കൽ ഇന്നലെയാണ് ക്രൂസ് പ്രഖ്യാപിച്ചത്. യൂറോ 2020 ചാന്പ്യൻഷിപ്പിൽ പ്രീക്വാർട്ടറിൽ ഇംഗ്ലണ്ടിനോട് 2-0ന് പരാജയപ്പെട്ടതായിരുന്നു ജർമനിക്കായുള്ള ക്രൂസിന്റെ അവസാന മത്സരം.
മുപ്പത്തൊന്നുകാരനായ ക്രൂസ് 106 മത്സരങ്ങളിൽ ജർമൻ ജഴ്സി അണിഞ്ഞു, 17 ഗോൾ നേടി. 2010ൽ ജോവാക്വിം ലോയുടെ കീഴിലായിരുന്നു രാജ്യാന്തര അരങ്ങേറ്റം. 2014 ലോകകപ്പ് ജയത്തിൽ ജർമൻ ടീമിന്റെ നിർണായക സാന്നിധ്യമായിരുന്നു.