സന്തോഷ് ട്രോഫി ഇതിഹാസങ്ങൾക്ക് ആദരമൊരുക്കി ബ്ലാസ്റ്റേഴ്സ് കിറ്റ്
Wednesday, September 22, 2021 12:55 AM IST
കൊച്ചി: ഈ സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ജഴ്സി കിറ്റ് പുറത്തിറക്കി. കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫി കിരീടം നേടിത്തന്ന 1973ലെ ടീമിന് ആദരം അര്‍പ്പിച്ചുള്ള ജഴ്സിയാണ് ഒരുക്കിയിരിക്കുന്നത്.
1973ലെ വിജയാഘോഷത്തിനൊപ്പം അവര്‍ക്കുള്ള ആദരമായി എല്ലാ ജഴ്സിയിലും ‘1973’ എന്ന് ആലേഖനം ചെയ്യും. 1973ലെ സന്തോഷ് ട്രോഫി നേടിയ ടീമിലെ താരങ്ങളാണ് ജഴ്സി പുറത്തിറക്കിയത്.
ഇതണിഞ്ഞായിരിക്കും കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ എല്ലാ ഹോം മത്സരങ്ങളിലും ഇറങ്ങുക. നവംബർ 19ന് എടികെ മോഹൻ ബഗാനെതിരേയാണ് ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യമത്സരം.