മാസ്റ്റേഴ്സ് കായിക മത്സരം
Wednesday, October 27, 2021 11:47 PM IST
കളമശേരി: 35നു മുകളിൽപ്രായമുള്ളവർക്കായി സംസ്ഥാനതല കായികമത്സരങ്ങൾ നവംബർ 13, 14 തീയതികളിലായി കോഴിക്കോട് മെഡിക്കൽ കോളജിൽ നടക്കും.
മലയാളി മാസ്റ്റേഴ്സ് അസോസിയേഷനാണ് സംഘാടകർ. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് ഹൈദരാബാദിൽ അടുത്ത വർഷം ഫെബ്രുവരി 21 മുതൽ നടക്കുന്ന ദേശീയ മത്സരങ്ങളിൽ പങ്കെടുക്കാൻ അർഹത ലഭിക്കും.