തിരുവനന്തപുരം, കോട്ടയം ജയമാഘോഷിച്ചു ‌‌
തിരുവനന്തപുരം, കോട്ടയം ജയമാഘോഷിച്ചു ‌‌
Sunday, December 5, 2021 1:03 AM IST
ച​ങ്ങ​നാ​ശേ​രി: സം​സ്ഥാ​ന ജൂ​ണി​യ​ർ ബാ​സ്ക​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ നി​ല​വി​ലെ ചാ​ന്പ്യ​ന്മാ​രാ​യ കോ​ട്ട​യം, തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട ടീ​മു​ക​ൾ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ജ​യ​ം നേടി. രാ​ജ്യാ​ന്ത​ര താ​ര​ങ്ങ​ളാ​യ പ്ര​ണ​വ് പ്രി​ൻ​സും ജി.​കെ. അ​ർ​ജു​നും അ​ണി​നി​ര​ന്ന തി​രു​വ​ന​ന്ത​പു​രം 76-56ന് ​എ​റ​ണാ​കു​ള​ത്തെ കീ​ഴ‌​ട​ക്കി.

പ്ര​ണ​വ് പ്രി​ൻ​സ് 31 പോ​യി​ന്‍റ് സ്വ​ന്ത​മാ​ക്കി. കോ​ട്ട​യം 80-46ന് ​ഇ​ടു​ക്കി​യെ​യാ​ണ് കീ​ഴ​ട​ക്കി​യ​ത്. പി. ​അ​ജി​ൻ കോ​ട്ട​യ​ത്തി​നാ​യി 17 പോ​യി​ന്‍റ് നേ​ടി.

പ​ത്ത​നം​തി‌​ട്ട‌ 86-45ന് കാ​സ​ർ​ഗോ​ഡി​നെ​യും മ​ല​പ്പു​റം 71-14ന് ​പാ​ല​ക്കാ​ടി​നെ​യും എ​റ​ണാ​കു​ളം 70-44ന് ​ക​ണ്ണൂ​രി​നെ​യും കീ​ഴ​ട​ക്കി. ‌

പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ എ​റ​ണാ​കു​ളം 62-57ന് ​വ​യ​നാ​ടി​നെ മ​റി​ക​ട​ന്നു. കോ​ഴി​ക്കോ​ട് 53-15ന് ​പാ​ല​ക്കാ​ടി​നെ​യും ക​ണ്ണൂ​ർ 52-15ന് ​മ​ല​പ്പു​റ​ത്തെ​യും പ​ത്ത​നം​തി​ട്ട 47-25ന് ​കൊ​ല്ല​ത്തെ​യും കീ​ഴ​ട​ക്കി.


ശി​ൽ​പ​ശാ​ല​യു​മാ​യി ഫാ.​ ഫി​ലി​പ്സ് വ​ട​ക്കേ​ക്ക​ളം

ബാ​​സ്ക്ക​​റ്റ്ബോ​​ൾ ക​​ളി​​യി​​ലെ ന​​വീ​​ക​​ര​​ണ​​ങ്ങ​​ളും സ​​മ​​കാ​​ലീ​​ന വി​​വ​​ര​​ങ്ങ​​ളും അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന ശി​​ല്പ​​ശാ​​ല​​യു​​മാ​​യി മു​​ൻ​​അ​​ന്താ​​രാ​​ഷ്‌ട്ര റ​​ഫ​​റി​​യും എ​​സ്ബി കോ​​ള​​ജ് മു​​ൻ പ്രി​​ൻ​​സി​​പ്പ​​ലു​​മാ​​യ ഫാ.​​ഫി​​ലി​​പ്സ് വ​​ട​​ക്കേ​​ക്ക​​ളം.

45-ാമ​​ത് സം​​സ്ഥാ​​ന ജൂണിയർ ബാ​​സ്ക്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​നോ​​ട് അ​​നു​​ബ​​ന്ധി​​ച്ചാ​​ണ് ക്ലി​​നി​​ക്ക് സം​​ഘ​​ടി​​പ്പി​​ച്ച​​ത്. എ​​ഴു​​പ​​തോ​​ളം റ​​ഫ​​റി​​മാ​​ർ പ​​ങ്കെ​​ടു​​ത്തു. കേ​​ര​​ള​​ത്തി​​ൽ നി​​ന്നു​​ള്ള അ​​ന്താ​​രാ​​ഷ്‌ട്ര റ​​ഫ​​റി അ​​ല​​ൻ സി. ​​മാ​​ത്യു​​വും ക്ലി​​നി​​ക്കി​​ൽ പ​​ങ്കാ​​ളി​​യാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.