ഹർഭജനു കോവിഡ്
Saturday, January 22, 2022 1:11 AM IST
ന്യൂഡൽഹി: ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗിന് കോവിഡ്. ട്വിറ്ററിലൂടെ അദ്ദേഹംതന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചെറിയ ലക്ഷണങ്ങൾ മാത്രമേയുള്ളൂവെന്നും താൻ വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയാണെന്നും ഹർഭജൻ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ താനുമായി അടുത്തിടപഴകിയവരെല്ലാം എത്രയും പെട്ടെന്ന് പരിശോധന നടത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു.