ഋതുരാജ് ഗെയ്ക്വാദിന്റെ ബാറ്റിംഗ് മികവിൽ ചെന്നൈയ്ക്ക് ജയം
Monday, May 2, 2022 12:58 AM IST
പൂന: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ഓപ്പണർ ഋതുരാജ് ഗെയ്ക്വാദിന്റെ (57 പന്തിൽ ആറ് സിക്സും ആറ് ഫോറും അടക്കം 99) മിന്നും ഇന്നിംഗ്സ് ബലത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനു ജയം. സൺറൈസേഴ്സ് ഹൈദരാബാദിനെ ചെന്നൈ13 റൺസിനു കീഴടക്കി. സ്കോർ: ചെന്നൈ 20 ഓവറിൽ 202/2. ഹൈദരാബാദ് 20 ഓവറിൽ 189/6.
ഋതുരാജിന്റെയും 55 പന്തിൽ പുറത്താകാതെ 85 റണ്‍സ് നേടിയ ഡെവോണ്‍ കോണ്‍വെയുടെയും മികവിലാണ് സിഎസ്കെ 202 റണ്‍സ് അടിച്ചുകൂട്ടിയത്. മൂന്നാം നന്പറായെത്തിയ ക്യാപ്റ്റൻ എം.എസ്. ധോണിക്ക് (8) തിളങ്ങാനായില്ല. ഋതുരാജ് - കോണ്‍വെ ഓപ്പണിംഗ് കൂട്ടുകെട്ട് 182 റണ്‍സ് നേടിയശേഷമാണ് പിരിഞ്ഞത്. നിക്കോളാസ് പുരാനാണ് (33 പന്തിൽ 64*) ഹൈദരാബാദ് ഇന്നിംഗ്സിലെ ടോപ് സ്കോറർ.