റോയല്‍സ് തോറ്റു
Thursday, May 12, 2022 12:18 AM IST
മുംബൈ: ഐപിഎൽ പ്ലേഓഫ് പ്രവേശത്തിനായി രാജസ്ഥാൻ റോയൽസ് കാത്തിരിക്കണം. ഇന്നലെ നടന്ന മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസ് എട്ടു വിക്കറ്റിന് റോയൽസിനെ പരാജയപ്പെടുത്തി.
ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന് നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 160 റണ്‍സ് മാത്രമാണു നേടാനായത്. മറുപടി പറഞ്ഞ ഡൽഹി 11 പന്ത് ബാക്കിനിൽക്കെ ലക്ഷ്യംകണ്ടു.
മിച്ചൽ മാർഷ് (62 പന്തിൽ 89), ഡേവിഡ് വാർണർ (41 പന്തിൽ 52*) എന്നിവരുടെ അർധസെഞ്ചുറികളാണ് ഡൽഹിക്കു കാര്യങ്ങൾ എളുപ്പമാക്കിയത്. മൂന്നാമനായി ബാറ്റിംഗിനിറങ്ങി 38 പന്തിൽ 50 റണ്‍സ് നേടിയ അശ്വിനാണ് റോയൽസ് ടോപ് സ്കോറർ.