സന്തോഷ് ട്രോഫി: കേരള ടീമംഗങ്ങൾക്ക് അഞ്ചു ലക്ഷം
Saturday, May 14, 2022 1:17 AM IST
തിരുവനന്തപുരം: സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീമിലെ 20 കളിക്കാർക്കും മുഖ്യപരിശീലകനും സംസ്ഥാനത്തിന്റെ പാരിതോഷികമായി അഞ്ചു ലക്ഷം രൂപ വീതം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
അസിസ്റ്റന്റ് പരിശീലകൻ, മാനേജർ, ഗോൾകീപ്പർ ട്രെയിനർ എന്നിവർക്കു മൂന്നു ലക്ഷം രൂപ വീതവും പാരിതോഷികം നൽകും.കായികവകുപ്പ് നൽകിയ ശിപാർശ കണക്കിലെടുത്താണു സന്തോഷ് ട്രോഫി ജേതാക്കൾക്ക് പാരിതോഷികം നൽകാനുള്ള തീരുമാനം മന്ത്രിസഭായോഗം അംഗീകരിച്ചത്.