ന്യൂസിലൻഡ് ടീമിൽ കോവിഡ്
Saturday, May 21, 2022 1:01 AM IST
ലണ്ടൻ: ടെസ്റ്റ് ക്രിക്കറ്റ് പരന്പരയ്ക്കായി ഇംഗ്ലണ്ടിലെത്തിയ ന്യൂസിലൻഡ് സംഘത്തിലെ മൂന്നു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
ഹോവിൽ കൗണ്ടി ക്ലബ്ബ് സസെക്സിനെതിരായ പരിശീലന മത്സരത്തിന് മണിക്കൂറുകൾക്ക് മുന്പാണ് കിവീസ് ക്യാന്പിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ബാറ്റർ ഹെൻറി നിക്കോൾസ്, പേസ് ബൗളർ ബ്ലെയർ ടിക്നർ, ബൗളിംഗ് കോച്ച് ഷെയ്ൻ യർഗെൻസൻ എന്നിവർക്ക് രോഗം സ്ഥിരീകരിച്ചു.
അതേസമയം, സസെക്സിനെതിരായ കിവീസ് ടീമിന്റെ ചതുർദിന പരിശീലന മത്സരം നേരത്തെ നിശ്ചയിച്ചതുപോലെ ഇന്നലെ ആരംഭിച്ചു. മഴമൂലം ഇന്നലെ മത്സരം നടന്നില്ല.