ഫെഡെക്സ്, ഗെയിം ഓവർ
Thursday, September 22, 2022 10:53 PM IST
ലണ്ടൻ: ടെന്നീസ് ഇതിഹാസം റോജർ ഫെഡററുടെ അവസാന മത്സരം ഇന്ന്. ലേവർ കപ്പ് ഡബിൾസിൽ റാഫേൽ നദാലിനൊപ്പമാകും ഫെഡറർ ഇറങ്ങുക. ഇതു സംബന്ധിച്ച ഫിക്സ്ചർ സംഘാടകർ പുറത്തുവിട്ടു.
20 തവണ ഗ്രാൻസ്ലാം ചാന്പ്യനായ ഫെഡറർ ലേവർ കപ്പ് സിംഗിൾസിൽ കളിക്കില്ലെന്നു നേരത്തേ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം വിംബിൾഡണ്‍ ക്വാർട്ടർ ഫൈനലിൽ ഹ്യൂബർട്ട് ഹർകാച്ചിനോടു പരാജയപ്പെട്ടശേഷം ഫെഡറർ കോർട്ടിലിറങ്ങിയിട്ടില്ല.