ബ്ലാസ്റ്റേഴ്സിനു ജയം
Saturday, October 1, 2022 12:17 AM IST
ഐഎസ്എൽ 2022-23 സീസണ് പോരാട്ടം ആരംഭിക്കുന്നതിനു മുന്പുള്ള സന്നാഹ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ജയം. ഐ ലീഗ് മുൻ ചാന്പ്യന്മാരായ റൗണ്ട്ഗ്ലാസ് പഞ്ചാബിന് എതിരേ ഇന്നലെ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽനടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് 2-1ന് ജയം സ്വന്തമാക്കി. ഐഎസ്എൽ സീസണിനു മുന്നോടിയായി മികച്ചയൊരു സന്നാഹം കളിക്കാനായി കേരള ബ്ലാസ്റ്റേഴ്സ് ക്ഷണിച്ച് വരുത്തിയതാണ് റൗണ്ട്ഗ്ലാസ് പഞ്ചാബിനെ.
ഉറുഗ്വെക്കാരൻ അഡ്രിയാൻ ലൂണ, യുക്രെയ്ൻതാരം ഇവാൻ കലിയൂഷ്നി എന്നിവരായിരുന്നു കേരള ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. ലൂക്കയുടെ വകയായിരുന്നു പഞ്ചാബിന്റെ ഗോൾ. ഒക്ടോബർ ഏഴിന് കൊച്ചിയിൽവച്ച് ഈസ്റ്റ് ബംഗാൾ x കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടത്തോടെയാണ് ഒന്പതാം സീസണ് ഐഎസ്എൽ ഫുട്ബോളിന്റെ കിക്കോഫ്.