ശ്രീ​​ശ​​ങ്ക​​റി​​നു സ്വ​​ർ​​ണം
ശ്രീ​​ശ​​ങ്ക​​റി​​നു  സ്വ​​ർ​​ണം
Friday, May 26, 2023 12:59 AM IST
ആ​​ഥ​​ൻ​​സ്: ഗ്രീ​​സി​​ലെ ക​​ല്ലി​​തേ​​യ​​യി​​ൽ ന​​ട​​ന്ന 13-ാമ​​ത് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ഫി​​ലാ​​ത്‌​ലി​​റ്റി​​കോ​​സ് ജം​​പിം​​ഗ് മീ​​റ്റി​​ൽ ഇ​​ന്ത്യ​​യു​​ടെ മ​​ല​​യാ​​ളി താ​​രം മു​​ര​​ളി ശ്രീ​​ശ​​ങ്ക​​റി​​നു സ്വ​​ർ​​ണം. 8.18 മീ​​റ്റ​​ർ ദൂ​​രം ചാ​​ടി​​യാ​​ണ് ശ്രീ​​ശ​​ങ്ക​​ർ ചാ​​ന്പ്യ​​ൻ​​പ​​ട്ടം നി​​ല​​നി​​ർ​​ത്തി​​യ​​ത്.

2022ലും ​​ശ്രീ​​ശ​​ങ്ക​​റാ​​യി​​രു​​ന്നു സ്വ​​ർ​​ണ ജേ​​താ​​വ്. അ​​ന്ന് 8.31 മീ​​റ്റ​​ർ ശ്രീ​​ശ​​ങ്ക​​ർ കു​​റി​​ച്ചി​​രു​​ന്നു. ത​​മി​​ഴ്നാ​​ട് സ്വ​​ദേ​​ശി​​യാ​​യ ജെ​​സ്വി​​ൻ ആ​​ൾ​​ഡ്രി​​നാ​​ണ് വെ​​ള്ളി. 7.85 മീ​​റ്റ​​ർ താ​​ണ്ടി​​യാ​​ണ് ജെ​​സ്വി​​ൻ വെ​​ള്ളി സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.


ലോ​​ക അ​‌​ത്‌​ല​​റ്റി​​ക്സ് കോ​​ണ്ടെ​​നി​​റ്റ​​ൽ ടൂ​​റി​​ന്‍റെ ഭാ​​ഗ​​മാ​​യി ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ഈ ​​സീ​​സ​​ണി​​ലെ മി​​ക​​ച്ച ദൂ​​ര​​മാ​​ണ് ശ്രീ​​ശ​​ങ്ക​​ർ ക​​ണ്ടെ​​ത്തി​​യ​​ത്. 7.94, 8.17, 8.11, 8.04, 8.01, 8.18 എ​​ന്നി​​ങ്ങ​​നെ​​യാ​​യി​​രു​​ന്നു ശ്രീ​​ശ​​ങ്ക​​റി​​ന്‍റെ പ്ര​​ക​​ട​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.