കൗണ്ടി സ്റ്റാർ ചാഹൽ
Wednesday, September 13, 2023 1:44 AM IST
ലണ്ടൻ: കൗണ്ടി ക്രിക്കറ്റിൽ മികച്ച അരങ്ങേറ്റം കുറിച്ച് ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചാഹൽ. കെന്റിനായി കളിക്കുന്ന ചാഹൽ നോട്ടിങാംഷെയറിനെതിരായ മത്സരത്തിൽ മൂന്നു വിക്കറ്റ് സ്വന്തമാക്കി. ഇന്ത്യയുടെ ഏഷ്യ കപ്പ്, ഐസിസി ഏകദിന ലോകകപ്പ് ടീമുകളിൽ ചാഹലിന് ഇടംലഭിച്ചില്ല. എന്നാൽ, കൗണ്ടിയിലെ അരങ്ങേറ്റം ചാഹൽ മിന്നിച്ചു. 29-10-63-3 എന്നതായിരുന്നു മുപ്പത്തിമൂന്നുകാരനായ ചാഹലിന്റെ ബൗളിംഗ്.
ചാഹലിന്റെ ബൗളിംഗ് മികവിൽ കെന്റ് 265 റണ്‍സിന് നോട്ടിങാംഷെയറിനെ പുറത്താക്കി. അതോടെ ഒന്നാം ഇന്നിംഗ്സിൽ കെന്റിന് 181 റണ്‍സ് ലീഡ് ലഭിച്ചു.