ഹീറ്റ് അഞ്ചിൽ 10.05 സെക്കൻഡുമായി നിലവിലെ ചാന്പ്യൻ ജേക്കബ് രണ്ടാം സ്ഥാനത്തോടെ സെമി ടിക്കറ്റ് കരസ്ഥമാക്കി. ഹീറ്റ് മൂന്നിൽ 10.04 സെക്കൻഡുമായാണ് നോഹ് ലൈൽസ് സെമിയിലേക്കെത്തിയതെന്നതും ശ്രദ്ധേയം.
കെർലിക്കും ബെഡ്നാരെക്കിനുമൊപ്പം ഹീറ്റ്സിൽ 10 സെക്കൻഡിൽ താഴെ 100 മീറ്റർ മൂന്നു താരങ്ങൾകൂടി ഓടിത്തീർത്തു. കാമറൂണിന്റെ ഇമ്മാനുവൽ എസ്മെ, ബ്രിട്ടന്റെ ലൂയി ഹിഞ്ച്ലിഫ് എന്നിവർ 9.98 സെക്കൻഡിൽ ഫിനിഷിംഗ് ലൈൻ കടന്നു.
ഏഴാം ഹീറ്റ്സിൽ ബെഡ്നാരെക്കിനു പിന്നിൽ രണ്ടാം സ്ഥാനത്തായിരുന്നു എസ്മെ. ഹിഞ്ച്ലിഫ് മൂന്നാം ഹീറ്റ്സിൽ ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തു. നാലാം ഹീറ്റ്സിൽ ഓടിയ ജമൈക്കയുടെ ഒബ്ലിക് സെവില്ലെയാണ് (9.99) 10 സെക്കൻഡിനുള്ളിൽ ഹീറ്റ്സിൽ ഫിനിഷിംഗ് ലൈൻ കടന്ന മറ്റൊരു താരം.