പൂൾ ബിയിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്. 2020 ടോക്കിയോ ഒളിന്പിക്സ് ജേതാക്കളായ ബെൽജിയമായിരുന്നു പൂൾ ബി ചാന്പ്യന്മാർ.
പൂൾ ബിയിൽ ഇന്ത്യ ന്യൂസിലൻഡ് (3-2), അയർലൻഡ് (2-0), ഓസ്ട്രേലിയ (3-2) ടീമുകളെ കീഴടക്കി. അർജന്റീനയുമായി (1-1) സമനിലയിൽ പിരിഞ്ഞു. ബെൽജിയത്തോടു മാത്രമാണ് (2-1) പരാജയപ്പെട്ടത്. അതും ആദ്യം ഗോൾ നേടിയശേഷം.
ഒളിന്പിക് വേദിയിൽ 52 വർഷത്തിനു ശേഷമായിരുന്നു ഇന്ത്യ ഓസ്ട്രേലിയയെ കീഴടക്കിയത്. മികച്ച ഫോമിലുള്ള ഇന്ത്യ, ഇന്നു ബ്രിട്ടനെ മറികടന്ന് മെഡൽ പ്രതീക്ഷ സജീവമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. 2020 ടോക്കിയോയിൽ സെമിയിൽ ബെൽജിയത്തോട് 5-2നു പരാജയപ്പെട്ട ഇന്ത്യ, വെങ്കല മെഡൽ പോരാട്ടത്തിൽ 5-4നു ജർമനിയെ കീഴടക്കുകയായിരുന്നു.