ഷോണിനു സെഞ്ചുറി
Monday, October 14, 2024 3:10 AM IST
ചണ്ഡിഗഡ്: സി.കെ. നായുഡു ട്രോഫി ക്രിക്കറ്റിൽ ചണ്ഡിഗഡിന് എതിരേ കേരളത്തിന്റെ ഷോണ്‍ റോജറിനു സെഞ്ചുറി. 158 പന്തിൽ 135 റണ്‍സുമായി ഷോണ്‍ റോജർ പുറത്താകാതെ നിൽക്കുന്നു.
ആദ്യദിനം അവസാനിക്കുന്പോൾ ഷോണ്‍ റോജറിനു കൂട്ടായി ഒന്‍പതു റണ്‍സോടെ ഏദൻ ആപ്പിൾ ടോമും ക്രീസിലുണ്ട്. ഏഴു വിക്കറ്റ് നഷ്ടത്തിൽ 325 റണ്‍സ് ഒന്നാംദിനം കേരളം സ്വന്തമാക്കി.