നാലാഞ്ചിറ സെന്റ് ജോണ്‍സിൽ സ്പോർട്സ് മീറ്റ് നടത്തി
1224323
Saturday, September 24, 2022 11:43 PM IST
തിരുവനന്തപുരം: നാലാഞ്ചിറ സെന്റ് ജോണ്‍സ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ സ്പോർട്സ് മീറ്റ് "ഒളിംപിയ 2022-23' മുൻ ഡിജിപി ജേക്കബ് പുന്നൂസ് ദീപശിഖ കൈമാറി ഉദ്ഘാടനം ചെയ്തു.
തുടർന്ന് അദ്ദേഹംപതാക ഉയർത്തി. സ്കൂൾ സ്പോർട്സ് സെക്രട്ടറി സെറീന എസ്. ജോയ് കായിക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോസ് ചരുവിൽ, ഹെഡ്മിസ്ട്രസ് റാണി എം. അലക്സ് എന്നിവർ പ്രസംഗിച്ചു.