ഭാ​ഗ​വ​ത മ​ഹാ​സ​ത്രം ഡി​സം​ബ​ർ 13 മു​ത​ൽ
Wednesday, November 30, 2022 12:11 AM IST
തി​രു​വ​ന​ന്ത​പു​രം : ഗു​രു​വാ​യൂ​ർ ശ്രീ​മ​ദ്ഭാ​ഗ​വ​ത സ​ത്ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭാ​ഗ​വ​ത മ​ഹാ​സ​ത്രം ഡി​സം​ബ​ർ 13 മു​ത​ൽ 23 വ​രെ കി​ഴ​ക്കേ​ക്കോ​ട്ട​യി​ലെ ശ്രീ​വൈ​കു​ണ്ഠ​ത്ത് ന​ട​ക്കും. 20 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് ത​ല​സ്ഥാ​നം ശ്രീ​മ​ദ്ഭാ​ഗ​വ​ത മ​ഹാ​സ​ത്ര​ത്തി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ശ്രീ​മ​ദ്ഭാ​ഗ​വ​തം മൂ​ല​ഗ്ര​ന്ഥ പാ​രാ​യ​ണ​വും വി​ശ​ദ​മാ​യ അ​ർ​ഥ പ്ര​വ​ച​ന​ങ്ങ​ളും ഹോ​മ പൂ​ജാ​ദി​ക​ളും നാ​മ​ജ​പ​വും ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ് 11 ദി​വ​സം നീ​ളു​ന്ന മ​ഹാ​സ​ത്രം ന​ട​ക്കു​ന്ന​ത്.
പു​ല​ർ​ച്ചെ നാ​ലി​ന് ഹോ​മ​കു​ണ്ഡ​ത്തി​ൽ ഗ​ണ​പ​തി ഹോ​മ​വും തു​ട​ർ​ന്ന് 8.30 വ​രെ ശ്രീ​മ​ദ്ഭാ​ഗ​വ​ത മൂ​ല​ഗ്ര​ന്ഥ​പാ​രാ​യ​ണം ന​ട​ക്കു​ന്ന​താ​ണ്. 8.30 മു​ത​ൽ 12.30 വ​രെ ഭാ​ഗ​വ​ത പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, 12.30 മു​ത​ൽ 1.30 വ​രെ ശ്രീ​മ​ൻ നാ​രാ​യ​ണീ​യ പ​രാ​യ​ണ​വും, 2.30 മു​ത​ൽ വൈ​കു​ന്നേ​രം 6.30 വ​രെ ഭാ​ഗ​വ​ത പ്ര​ഭാ​ഷ​ണ​ങ്ങ​ളും ന​ട​ക്കും. 6.30 മു​ത​ൽ 8.30 വ​രെ ഹൈ​ന്ദ​വ ദ​ർ​ശ​ന​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ്ര​ഭാ​ഷ​ണ​ങ്ങ​ൾ. തു​ട​ർ​ന്ന് രാ​ത്രി 8.30 മു​ത​ൽ പു​ല​ർ​ച്ചെ മൂ​ന്നു വ​രെ ഭ​ജ​ന, നാ​മ​സ​ങ്കീ​ർ​ത്ത​നം, സം​ഗീ​ത സ​ദ​സു​ക​ൾ, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ന​ട​ക്കും.
പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ സ​ത്രം നി​ർ​വ​ഹ​ണ സ​മി​തി ചെ​യ​ർ​മാ​ൻ ആ​ർ. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ (മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി), ക​ൺ​നീ​വ​ർ സി.​ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ, ചീ​ഫ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ശ്രീ​വ​ത്സ​ൻ ന​മ്പൂ​തി​രി, മീ​ഡി​യ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ആ​ർ. അ​ജി​ത് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.