പേ​രൂ​ര്‍​ക്ക​ട: മു​ള​യ​രി, ചാ​മ, പ​റ​ണ്ട​ക്ക തു​ട​ങ്ങി​യ പ​ഴ​മ​യു​ടെ സ്വാ​ദൂ​റു​ന്ന പാ​യ​സ​ങ്ങ​ള്‍, നെ​യ്യാ​ര്‍ സ്പെ​ഷ​ല്‍ ക​രി​മീ​ന്‍ ഫ്രൈ ​എ​ന്നി​വ ഉ​ള്‍​പ്പെ​ടെ വി​വി​ധ​ത​രം രു​ചി​ക​ളു​ടെ വി​സ്മ​യം തീ​ര്‍​ത്തു​കൊ​ണ്ടു വ്യ​ത്യ​സ്ത​മാ​യി കേ​ര​ള വ​നം വ​കു​പ്പി​ന്‍റെ ഫു​ഡ് കോ​ര്‍​ട്ട്. ശു​ദ്ധ​മാ​യ കാ​ട്ടു​തേ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​ന വി​ഭ​വ​ങ്ങ​ളും വി​ല്‍​പ്പ​ന​ക്കാ​യി വ​ന​ശ്രീ സ്റ്റാ​ളി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

വി​വി​ധ വ​നം ഡി​വി​ഷ​നു​ക​ളി​ല്‍​നി​ന്ന് ആ​ദി​വാ​സി/​വ​നം ഉ​ദ്യോ​ഗ​സ്ഥ​ര്‍ ശേ​ഖ​രി​ച്ച 150-ഓ​ളം വ​രു​ന്ന വ​നം ഉ​ല്‍​പ്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന​വും വി​ല്‍​പ്പ​ന​യു​മാ​ണ് എ​ന്‍റെ കേ​ര​ളം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം ക​ന​ക​ക്കു​ന്ന് കൊ​ട്ടാ​ര​വ​ള​പ്പി​ലെ വ​ന​ശ്രീ സ്റ്റാ​ളി​ല്‍ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. കേ​ര​ള​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ത്തു നി​ന്നു​ള്ള തേ​നു​ക​ള്‍, സു​ഗ​ന്ധ ദ്ര​വ്യ​ങ്ങ​ള്‍, ച​ന്ദ​നം, ച​ന്ദ​ന​ത്തൈ​ലം, തേ​യി​ല, കാ​പ്പി, ക​റു​ത്ത കു​ന്തി​രി​ക്കം, കു​രു​മു​ള​ക്, മ​റ​യൂ​ര്‍ ശ​ര്‍​ക്ക​ര. കു​ടം​പു​ളി, ഇ​ഞ്ച, പു​ല്‍​തൈ​ലം തു​ട​ങ്ങി​യ​വ​യും സ്റ്റാ​ളി​ല്‍ ഉ​ണ്ട്.