നെ​ടു​മ​ങ്ങാ​ട്: ബൈ​ക്കും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന മു​ള​യ​റ തി​ന​വി​ള പ്ര​ശാ​ന്ത് ഭ​വ​നി​ൽ ഗ​ബ്രി​യേ​ൽ (70) മ​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് മു​ള​യ​റ നെ​ടു​ങ്കു​ഴി സെ​ന്‍റ് മാ​ർ​ട്ടി​ൻ ച​ർ​ച്ചി​ൽ.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തോ​ടെ മു​ള​യ​റ തോ​ട്ടു​മു​ക്ക് ക​രി​നെ​ല്ലി​യോ​ടി​ന് സ​മീ​പ​ത്തു​വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ചെ​റു​മ​ക​ൻ ആ​ബേ​ലു​മാ​യി സ്കൂ​ളി​ലേ​യ്‌​ക്കു ബൈ​ക്കി​ൽ പോ​വു​ക​യാ​യി​രു​ന്ന ഗ​ബ്രി​യേ​ലി​നെ എ​തി​രെ​വ​ന്ന സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ ഇ​ടി​ച്ചി​ടു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഗ​ബ്രി​യേ​ലും ആ​ബേ​ലും റോ​ഡി​ൽ തെ​റി​ച്ചു​വീ​ണു.

ആ​ബേ​ലി​ന്‍റെ കൈ​കാ​ലു​ക​ൾ​ക്കും സാ​ര​മാ​യ പ​രി​ക്കു​ണ്ട്. ഒ​രു കൈ​യ്യി​ന് പൊ​ട്ട​ലു​മു​ണ്ട്. ഇ​രു​വ​രെ​യും നാ​ട്ടു​കാ​ർ മെ​ഡി​ക്ക​ൽ കേ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യ്ക്കി​ടെ ഗ​ബ്രി​യേ​ൽ ഇ​ന്ന​ലെ മ​രി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ: വി​ജ​യ​കു​മാ​രി. മ​ക്ക​ൾ: പ്ര​ശാ​ന്ത്, പ്ര​ദീ​ഷ്, ആ​ൻ​സി, പ്രി​ൻ​സി.