മാരായമുട്ടം സര്‍വീസ് സഹകരണ ബാങ്ക് ശതാബ്ദിയുടെ നിറവില്‍
1568637
Thursday, June 19, 2025 6:39 AM IST
വെള്ളറട : 1925 ല്പ്രവര്ത്തനം ആരംഭിച്ച മാരായമുട്ടം സര്‍വീസ് സഹകരണ ബാങ്ക് ശതാബ്ദിനിറവിൽ. രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടുന്നതിനുമുമ്പ് പ്രവര്‍ത്തനം ആരംഭിച്ച ബാങ്കിന്റെ നൂറാമത് വാര്‍ഷിക ആഘോഷങ്ങളുടെ സമാപന സമ്മേളനം നാളെ മാരായമുട്ടം പെട്രോള്‍ പമ്പ് ഗ്രൗണ്ടില്‍ നടക്കും.
എഐസിസി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മാരായമുട്ടം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.എസ്. പാര്‍വതി അധ്യക്ഷത വഹിക്കും. കെപിസിസി മുന്‍ പ്രസിഡന്റ് എം.എം. ഹസന്, എംഎല്‍എമാരായ സി.കെ. ഹരീന്ദ്രന്‍, അഡ്വ. എം. വിന്‍സന്റ്, ആര്. ആന്‍സലന്‍, മുന്‍മന്ത്രി വി.എസ്. ശിവകുമാര്‍, ഡിസിസി പ്രസിഡന്റ് പാലോട് രവി,
എഐസിസി അംഗം നെയ്യാറ്റിന്‍കര സനല്‍, മുന്‍ എംഎല്‍എ ശരത് ചന്ദ്രപ്രസാദ്, പ്ലാനിംഗ് ബോര്‍ഡ് മുന്‍ അംഗം സി.പി. ജോണ്‍, കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. മരിയപുരം ശ്രീകുമാര്‍, നിംസ് എം ഡി ഫൈസല്‍ ഖാന്, കെപിസിസി സെക്രട്ടറി മണക്കാട് സുരേഷ്, എം.എസ്. അനില്‍, ബിനില്‍ മണലുവിള, മണ്ണൂര്‍ ശ്രീകുമാര്‍ തുടങ്ങിയവർ പ്രസംഗിക്കും.