മോഷണക്കേസ് പ്രതി പിടിയിൽ
1568635
Thursday, June 19, 2025 6:39 AM IST
പൂന്തുറ: മോഷണ കേസിലെ പിടികിട്ടാപുളളിയെ 12 വര്‍ഷങ്ങള്‍ക്കു ശേഷം പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരംകുളം കരിങ്കുളം വില്ലേജില്‍ 11-ാം വാര്‍ഡ് കണ്ണാടിപളളിയ്ക്ക് സമീപം താമസിക്കുന്ന ജേറോമിന്റെ മകന് ജോബിനെ (35) ആണ് പോലീസ് പിടികൂടിയത്. 2013-ല്‍ പൂന്തുറ പോലീസ് സ്റ്റേഷന് പരിധിയിലുളള വീട്ടില്‍ കവര്‍ച്ച നടത്തിയ ശേഷം ഒളിവില്‍ പോയ ജോബിനെ കഴിഞ്ഞദിവസം കാഞ്ഞിരംകുളം ഭാഗത്തുനിന്നുമാണ് പോലീസ് പിടികൂടിയത്. പോലീസിനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു അറസ്റ്റ്.
പൂന്തുറ എസ്എച്ച്ഒ സജീവിന്റെ നേതൃത്വത്തില്‍ സിപിഒമാരായ സനല്‍, ദീപക്, രാജേഷ് എന്നിവരുള്‍പ്പെട്ട പോലീസ് സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.