വിവേചനരഹിതമായ തൊഴിലിടം ലക്ഷ്യം: സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ
1568643
Thursday, June 19, 2025 6:39 AM IST
പേരൂര്‍ക്കട: വിവേചനരഹിതമായ തൊഴിലിടം ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നു സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ പറഞ്ഞു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അസോസിയേഷന് ഓഫ് കേരള വാട്ടര്‍ അഥോറിറ്റി ഓഫീസേഴ്സ് (അക്വ) വെള്ളയമ്പലം ആസ്ഥാനത്ത് നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അക്വ പ്രസിഡന്റ് ഇ.എസ്. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി തമ്പി, ട്രഷറര്‍ എസ്. രഞ്ജീവ്, വാട്ടര്‍ അഥോറിറ്റി എംപ്ലോയീസ് യൂണിയന് (സിഐടിയു) ട്രഷറര്‍ ഒ.ആര്. ഷാജി, ജോയ് എച്ച്. ജോണ്‍സ്, എ. ഷിഹാബുദ്ദീന് തുടങ്ങിയവര്‍ പങ്കെടുത്തു.