അയ്യങ്കാളിയുടെ സ്മൃതിദിനം ആചരിച്ചു
1568630
Thursday, June 19, 2025 6:27 AM IST
വിഴിഞ്ഞം : കാഞ്ഞിരംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മ അയ്യങ്കാളിയുടെ സ്മൃതിദിനം ആചരിച്ചു. മഹാത്മ അയ്യൻകാളിയുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി, അഡ്വ. എം. വിൻസന്റ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കരിംകുളം ജയകുമാർ അധ്യക്ഷത വഹിച്ചു.
കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. സുബോധൻ, ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സാബു ഗോപിനാഥ്, ഡിസിസി ഭാരവാഹി മുജീബ് റഹ്മാൻ, മണ്ഡലം പ്രസിഡന്റുമാരായ മുക്കോല ബിജു, വിഴിഞ്ഞം ആംബ്രോസ്, പരണിയം ഫ്രാൻസിസ്, ജിനു ലാൽ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ സുജി, അശോകൻ, രവീന്ദ്രൻ, കാഞ്ഞിരംകുളം ശരത് കുമാർ, പാമ്പുകാല ജോസ്, അനിൽ തുടങ്ങി നിരവധി നേതാക്കൾ പങ്കെടുത്തു.