നെ​ടു​മ​ങ്ങാ​ട്: സാ​മൂ​ഹ്യ മാ​ധ്യ​മം വ​ഴി സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ എ. ​പ​വി​ത്ര​നെ സ​ർ​ക്കാ​ർ സേ​വ​ന​ത്തി​ൽ​നി​ന്നും പി​രി​ച്ചു​വി​ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ജോ​യി​ന്‍റ് കൗ​ൺ​സി​ൽ വ​നി​താ ക​മ്മി​റ്റി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ജോ​യി​ന്‍റ് കൗ​ൺ​സി​ൽ നെ​ടു​മ​ങ്ങാ​ട് മേ​ഖ​ല വ​നി​താ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മേ​ഖ​ല​യി​ലെ വി​വി​ധ ഓ​ഫീ​സ് സ​മു​ച്ച​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​തി​ഷേ​ധ പോ​സ്റ്റ​റിം​ഗ് ന​ട​ത്തി.

നെ​ടു​മ​ങ്ങാ​ട് റ​വ​ന്യൂ ട​വ​ർ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി ജോ​യി​ന്‍റ് കൗ​ൺ​സി​ൽ ജി​ല്ലാ വ​നി​താ ക​മ്മി​റ്റി അം​ഗം ജെ.​എ​സ്. ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല വ​നി​താ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ​സ്.​ആ​ർ. ആ​ര്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മേ​ഖ​ല വ​നി​താ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ പു​ഷ്പ കു​മാ​രി, ഹ​രി​ത, മീ​ര, അ​ഞ്ജ​ലി, ജ​യ​ല​ക്ഷ്മി, ജ​യ​സൂ​ര്യ, ജി​ഷ, ഷീ​ജ കു​മാ​രി തു​ട​ങ്ങി​യ​വ​ർ നെ​ടു​മ​ങ്ങാ​ട് മേ​ഖ​ല​യു​ടെ കീ​ഴി​ലു​ള്ള വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.