വാഹന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
1568417
Wednesday, June 18, 2025 10:24 PM IST
പാറശാല: കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. ചെങ്കല്‍ പൊന്‍വിള ഇടത്തറ വീട്ടില്‍ അജീഷാണ് (27) മരിച്ചത്.
കഴിഞ്ഞ അഞ്ചിന് ദേശീയപാതയില്‍ പവതിയാന്‍ വിളക്ക് സമീപമായിരുന്നു അപകടം. തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെ 12.30 ഓടെയാണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന ബൈക്ക് യാത്രികനായ സുഹൃത്ത് വടൂര്‍ക്കോണം കുഴിത്താന്വിള സ്വദേശി സുബിന് (22) അപകട ദിവസം മരിച്ചിരുന്നു. അജീഷ് ഡ്രൈവറാണ്. ഭാര്യ: സ്നേഹ .മകന്: അസന്‍.