നേ​മം: ചെ​റു​കി​ട വ്യ​വ​സാ​യി​ക​ള്‍​ക്ക് ചെ​ല​വ് കു​റ​യ്ക്കു​ന്ന​തി​നാ​യി വ്യ​വ​സാ​യ എ​സ്റ്റേ​റ്റു​ക​ളി​ല്‍ ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റു​ക​ള്‍ സ്ഥാ​പി​ക്കു​മെ​ന്നു മ​ന്ത്രി പി. ​രാ​ജീ​വ് പ​റ​ഞ്ഞു. സി​ഡ്‌​കോ സു​വ​ര്‍​ണ ജൂ​ബി​ലി മ​ന്ദി​ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം പാ​പ്പ​നം​കോ​ട് വ്യ​വ​സാ​യ എ​സ്റ്റേറ്റി​ല്‍ നി​ര്‍​വ​ഹി​ക്കുകയാ​യി​രു​ന്നു മ​ന്ത്രി.

ക്രി​ന്‍​ഫ്ര പോ​ലു​ള്ള വ്യ​വ​സാ​യ പാ​ര്‍​ക്കു​ക​ള്‍ ആ​ധു​നീ​ക രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​മ്പോ​ള്‍ കേ​ര​ള​ത്തി​ലെ വ്യ​വ​സാ​യ എ​സ്റ്റേ​റ്റു​ക​ളു​ടെ മു​ഖഛാ​യ​യും മാ​റ​ണം. സം​സ്ഥാ​ന​ത്തെ കെ ​സ്റ്റോ​റു​ക​ള്‍ വ​ഴി 26 കോ​ടി രൂ​പ​യു​ടെ ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​റ്റ​ഴി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു. മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി അ​ധ്യ​ക്ഷ​നാ​യി.

മ​ന്ത്രി ജി.​ആ​ര്‍.​അ​നി​ല്‍, സി​ഡ്‌​കോ ചെ​യ​ര്‍​മാ​ന്‍ സി.​പി.​മു​ര​ളി, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ആ​ര്‍. ജ​യ​ശ​ങ്ക​ര്‍, വ്യ​വ​സാ​യ വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എ.​പി.​എം. മു​ഹ​മ്മ​ദ് ഹ​നീ​ഷ്, വ്യ​വ​സാ​യ വാ​ണി​ജ്യ ഡ​യ​റ​ക്ട​ര്‍ പി. ​വി​ഷ്ണു​രാ​ജ്, വ്യ​വ​സാ​യ വ​കു​പ്പ് ഓ​ഫീ​സ​ര്‍ ഓ​ണ്‍ സ്‌​പെ​ഷല്‍ ഡ്യൂ​ട്ടി ആ​നി ജൂ​ല തോ​മ​സ്, ബി​പി​ടി എ​ക്‌​സി​ക്യൂ​ട്ടീ​വ് ചെ​യ​ര്‍​മാ​ന്‍ കെ. ​അ​ജി​ത്ത് കു​മാ​ര്‍,

ട്രേ​ഡ് യൂ​ണി​യ​ന്‍ നേ​താ​ക്ക​ളാ​യ മു​ന്‍ മ​ന്ത്രി സി. ​ദി​വാ​ക​ര​ന്‍, കി​ന്‍​ഫ്ര മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ സ​ന്തോ​ഷ് കോ​ശി തോ​മ​സ്, എ​സ്റ്റേറ്റ് വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ സൗ​മ്യ, വ്യ​വ​സാ​യ എ​സ്റ്റേറ്റ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി അ​നി​ല്‍​കു​മാ​ര്‍, പി.​എ​സ്. മ​ധു​സൂ​ദ​ന​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. 2.06 കോ​ടി രൂ​പ ചെ​ല​വി​ട്ട് 7,200 ച​തു​ര​ശ്ര​അ​ടി വി​സ്തൃ​തി​യി​ല്‍ ര​ണ്ടു നി​ല​ക​ളി​ല്‍ മ​ന്ദി​രം നി​ര്‍​മി​ക്കു​ന്ന​ത്.