കാട്ടാക്കട പഞ്ചായത്തിന്റെ സ്ഥലം കൈയേറാൻ ശ്രമമെന്നു പരാതി
1568627
Thursday, June 19, 2025 6:27 AM IST
ചുമട് താങ്ങിയും റേഡിയോ കിയോസ്ക്കുകളും നശിപ്പിച്ചു
കാട്ടാക്കട: കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ ചുമടുതാങ്ങിയും റേഡിയോകളും നശിപ്പിച്ചു സ്ഥലം കൈറാനുള്ള ശ്രമം നടക്കുന്നതായി പരാതി. പഞ്ചായത്തിലെ ആമച്ചൽ വാർഡിലെ ഒരു വിഭാഗം അമ്പലവാസികൾ കുടുംബസമേതം താമസിച്ചു വരുന്നതിനു സമീപമുള്ള സ്ഥലമാണു (പഴയ കാലത്തെ ചുമടുതാങ്ങി വഴിയോര വിശ്രമകേന്ദ്രം സമീപത്തുള്ള സ്ഥലം) ചില സാമൂഹ്യവിരുദ്ധർ കുറേക്കാലമായി കൈയേ റാനുള്ള ശ്രമം നടത്തി വരുന്ന തെന്നാണ് ആരോപണം ഉയരുന്നത്.
ഇതിന്റെ ഭാഗമായി ചുമടു താങ്ങി ആദ്യം മാറ്റി, പിന്നാലെ കെട്ടിടവും പൊളിച്ച് മാറ്റി. ഇപ്പോൾ ഈ സ്ഥലം കെട്ടിടനിർമാണം നടത്തി കൈയേറാനുള്ളശ്രമമാണു നടന്നു വരുന്നത്. ഇതിനു മുമ്പ് ആമച്ചൽ ജംഗ്ഷനിൽ സർക്കാർ വക ഭൂമിയിൽ ഒരു റേഡിയോ പാർക്കും, കുറച്ചു സ്ഥലവും ഉണ്ടായിരുന്നു. ഇതും കൈ യേറാൻ ശ്രമം നടത്തിയിട്ടുണ്ട്.
പഞ്ചായത്തിലെ കെട്ടിട നിർമാണ ചട്ടങ്ങൾ ലംഘിച്ചുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രവർത്തികൾ നടന്നു വരുന്നതെന്നാണു പരാതി. മാറിവരുന്ന സർക്കാരുകൾ പഴയ വസ്തുക്കൾ സംരക്ഷിക്കാൻ നിയമം നടപ്പിലാക്കിയിട്ടുണ്ടെങ്കിലും ഇതെല്ലാം കാറ്റിൽ പറത്തികൊണ്ടാണ് ഇവിടെ പ്രവർത്തനം എന്നാണ് ആരോപണം.
അടിയന്തരമായി ഈ കൈയേറ്റ ശ്രമങ്ങൾ തടയാനുള്ള നീക്കം പഞ്ചായത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നാണ് ആവശ്യം. ബിജെപി പ്ലാവൂർ ഏരിയാകമ്മിറ്റി പ്രസിഡന്റ് പി.എസ് സന്ധ്യ, ഏരിയാ ജനറൽ സെക്രട്ടറി എസ്. സന്തോഷ്കുമാർ, പ്ലാവൂർ ശക്തികേന്ദ്ര എസ്.ശ്രീകുമാർ എന്നിവർ ചേർന്നാ ണ് പഞ്ചായത്തിൽ പരാതി നൽകിയിരിക്കുകയാണ്.