ലഹരി വിമുക്ത മാരത്തണ്‍
1568645
Thursday, June 19, 2025 6:42 AM IST
പാറശാല : യുവതയെ ലഹരി അടിമകളാക്കി തളച്ചിടുന്നതിനെതിരേ പാറശാല ആയിര മുതല്‍ തിരുവനന്തപുരം ശംഖുമുഖം വരെ 50 കിലോമീറ്റര്‍ ദൂരം ഓടി മാതൃകയായായി ആർ. രതീഷ് കുമാര്‍.
കഴിഞ്ഞ 13 വര്‍ഷമായി ഉദിയന്‍കുളങ്ങര മേജര്‍ രവീസ് ട്രെയിനിംഗ് അക്കാദമിയുടെ യൂണിറ്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിക്കുകയും, സൈനിക അര്‍ധ സൈനിക വിഭാഗങ്ങളില്‍ തയാറെടുക്കുന്ന ഉദ്യോഗാർഥികളെ കായിക ക്ഷമത നല്കി പരിശീലകനായും പ്രവര്‍ത്തിച്ചു വരികയാണ് ആർ. രതീഷ് കുമാര്‍.
ഏഴുവര്‍ഷം മുമ്പ് ശബരിമലയിലേക്ക് ദീര്‍ഘദൂരം ഓട്ടം നടത്തി റിക്കാർഡ് സൃഷ്ടിച്ച വ്യക്തികൂടിയാണ്. ചടങ്ങില്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്പി എസ്. ചന്ദ്രദാസ് മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു. കൊല്ലയില്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.എസ്. നവനീത് കുമാര്‍, മഞ്ചന്തല സുരേഷ്, അഡ്വ. മഞ്ചവിളാകം ജയന്, ഷിബുരാജ് കൃഷ്ണ, എസ്. കെ. ജയകുമാര്‍, ഗോപാലകൃഷ്ണന് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.