ത്രേസ്യാപുരം നിത്യസഹായ മാതാ പള്ളിതിരുനാൾ കൊടിയേറ്റ് നാളെ
1568633
Thursday, June 19, 2025 6:27 AM IST
നിലമാമൂട്: ത്രേത്യാപുരം നിത്യസഹായ മാതാ ഇടവക തിരുനാളിന് ഇടവക വികാരി ഫാ. സുജിൽ ജോൺസൺ നാളെ വൈകുന്നേരം 5.45ന് കൊടിയേറ്റും.
ശനി മുതൽ ബുധൻ വരെ നടക്കുന്ന ദിവ്യബലിക്കുശേഷം ജീവിത നവീകരണ ധ്യാനം. 20 മുതൽ 29വരെ വൈകുന്നേരം ബൈ ബിൾ പാരായണം, ജപമാല, ലിറ്റിനി. 20നു വൈകുന്നേരം ആറിന് നെയ്യാറ്റിൻകര രൂപത അൽമായ ശുശ്രൂഷക ഡയറക്ടർ ഫാ. അനിൽകുമാർ എസ്എമ്മിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി.
നാളെ മുതൽ ബുധൻ വരെ വൈകുന്നേരം ഏഴുമുതൽ കർമ്മലീത്ത ആശ്രമത്തിലെ ഫാ. പിയോ വിശാന്ത് നയിക്കുന്ന ജീവിത നവീകരണ ധ്യാനം. ഞായർ വൈകുന്നേരം 5.45നു ദിവ്യബലി. തിങ്കൾ വൈകുന്നേരം 5.45ന് ഫാ. അനുരാജിന്റെ നേതൃത്വത്തിൽ ദിവ്യബലി. ചൊവ്വ വൈകുന്നേരം 5.45നു പൊന്തിഫിക്കൻ ദിവ്യബലിക്ക് നെയ്യാറ്റിൻകര രൂപത സഹമെത്രാൻ ഡോ. സെൽവരാജൻ ദാസൻ മുഖ്യകാർമികനാ കും. 23നു വൈകുന്നേരം 5.45ന് ഫാ. ജോസഫ് അനിലിന്റെയും 24നു വൈകുന്നേരം 5.45ന് ഫാ. ജോബിൻ പോൾ, ഫാ. റെജിൽ ഡേവിസ്, ഫാ. അജിൻ, ഫാ. വിവിൻ എന്നിവരുടെ നേതൃത്വത്തിൽ ദിവ്യബലി.
25നു വൈകുന്നേരം 5.45 ന് നെയ്യാറ്റിൻകര രൂപത ചാൻസിലർ ഫാ. ജോസ് റാഫേലിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി. ഫാ. രതീഷ് മാർക്കോ സിന്റെ വചനപ്രഘോഷണം. 28ന് രാവിലെ 6.30ന് പരേതസ്മരണാ ദിവ്യബലി. വൈകുന്നേരം സന്ധ്യാവന്ദനവും ദിവ്യബലിയും. ഫാ. അനു കലിസ്റ്റർ മുഖ്യകാർമികനാകും. ഫാ. അരുൺ പി. ജിത്ത് വചനപ്രഘോഷണം നടത്തും.
തുടർന്ന് ദേവാലയത്തിൽനിന്നും ആരംഭിച്ചു എള്ളുവിള വരെ തിരുസ്വരൂപ പ്രദക്ഷിണം.
29നു രാവിലെ 10.30ന് നെയ്യാറ്റിൻകര രൂപത വികാരി ജനറാൾ മോൺ. ഡോ. വിൻസന്റ് കെ. പീറ്ററിന്റെ മുഖ്യകാർമികത്വത്തിൽ തിരുനാൾ ദിവ്യബലി. ഫാ. സബിൻ സി പത്രോസ് വചനപ്രഘോഷണം നടത്തും.