സാൽവേഷൻ ആർമി 144-ാം വാർഷികം ആഘോഷിച്ചു
1593196
Saturday, September 20, 2025 7:00 AM IST
തിരുവനന്തപുരം: ഇന്ത്യയിൽ സാൽവേഷൻ ആർമി സഭ സ്ഥാപിതമായതിന്റെ 144-ാമത് വാർഷികം വിവിധ പരിപാടികളാടെ ആഘോഷിച്ചു. സംസ്ഥാന തല ഉദ്ഘാടനം കവടിയാർ ഹെഡ് ക്വാർട്ടേഴ്സ് ഗ്രൗണ്ടിൽ ടെറിട്ടോറിയൽ കമാൻഡർ കേണൽ പ്രകാശ് ചന്ദ്ര പ്രധാൻ നിർവ്വഹിച്ചു.
ദൈവരാജ്യത്തിന്റെ മൂല്യങ്ങൾ ജീവിതത്തിൽ പകർത്താൻ ഓരോരുത്തരും ശ്രദ്ധിക്കണമെന്ന് സാൽവേഷൻ ആർമി ടെറിട്ടോറിയൽ കമാൻഡർ കേണൽ പ്രകാശ് ചന്ദ്ര പ്രധാൻ പറഞ്ഞു.
അധ:സ്ഥിത വിഭാഗത്തെ എങ്ങനെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ട് വരണമെന്നും ശരിയായ വിധത്തിൽ അവരെ എങ്ങനെ സേവിക്കണമെന്നും ഭാരതത്തിലെ സഭാ സ്ഥാപകനായ ബൂത്ത് ടക്കർ തന്റെ ജീവിതത്തിലൂടെ നമുക്ക് കാട്ടി തന്നു വെന്നും കേണൽ ഓർമിപ്പിച്ചു.
മുഖ്യ കാര്യദർശി ലെഫ്.കേണൽ ജേക്കബ് ജെ.ജോസഫ് അധ്യക്ഷനായി. പേഴ്സണൽ സെക്രട്ടറി ലെഫ്.കേണൽ ജോസ് പി.മാത്യു, പ്രോഗ്രാം സെക്രട്ടറി ലെഫ്.കേണൽ എൻ.ഡി.ജോഷ്വാ, സെൻട്രൽ ചർച്ച് ഓഫീസർ മേജർ വി.എസ്.മോൻസി, എഡിറ്റർ ലെഫ്.കേണൽ സാറാമ്മ ബെന്നി മോൻ എന്നിവർ പ്രസംഗിച്ചു.കേണൽ പ്രകാശ് ചന്ദ്ര പ്രധാൻ പതാക ഉയർത്തി.സംസ്ഥാന മുഖ്യസ്ഥാനത്തെ വനിതാ ഉദ്യോഗസ്ഥർ ടിംബ്രറൽ ഡിസ്പ്ലെ അവതരിപ്പിച്ചു.