തിരുവനന്തപുരം: കന​റ ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഫി​നാ​ൻ​ഷ്യ​ൽ ഇ​ൻ​ക്ലൂ​ഷ​ൻ സാ​ച​റേ​ഷ​ൻ ക്യാ​ന്പ് നടത്തി. റീകെവൈസി അപ്ഡേറ്റിംഗ് ക്യാന്പും നടത്തി. എസ്എൽബിസി കൺവീ നർ(കേരള) കെ.എസ്.പ്ര​ദീ​പ് സ്വാ​ഗ​ത പ്ര​സം​ഗം ന​ട​ത്തി. തു​ട​ർ​ന്ന് റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ നി​ഷാ ന​ന്പ്യാ​ർ ഉ​ദ്ഘാ​ട​ന പ്ര​സം​ഗം ന​ട​ത്തി. ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ണ്ട് റീ​ന സു​ന്ദ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ എഫ്ഐഡിഡി വി​ഭാ​ഗം ജ​ന​റ​ൽ മാ​നേ​ജ​ർ മു​ഹ​മ്മ​ദ് സാ​ജി​ദ് പ്ര​ത്യേ​ക പ്ര​ഭാ​ഷ​ണം ന​ട​ത്തി. തു​ട​ർ​ന്ന് ക​ന​റ ബാ​ങ്ക് ജ​ന​റ​ൽ മാ​നേ​ജ​റും സെ​ക്ര​ട്ട​റി ടു ​ബോ​ർ​ഡു​മാ​യ വി എ​സ് സ​ന്തോ​ഷ് പ്ര​ത്യേ​ക പ്ര​സം​ഗം ന​ട​ത്തി. ഉ​പ​ഭോ​ക്തൃ സം​വാ​ദം സെ​ഷ​നി​ൽ റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ എഫ്ഐഡിഡി വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ ​സ​ബി​ത് സാ​ലിം പ​ങ്കെ​ടു​ത്തു. പ​രി​പാ​ടി​യു​ടെ സ​മാ​പ​ന പ്ര​സം​ഗ​വും ന​ന്ദി​യും എ​ൽ​ഡി​എം, തി​രു​വ​ന​ന്ത​പു​രം ജ​യ​മോ​ഹ​ൻ എ​സ് നി​ർ​വ​ഹി​ച്ചു.