കുരിശടി തകർത്ത് കവർച്ച: പ്രതി പിടിയിൽ
1593204
Saturday, September 20, 2025 7:12 AM IST
വലിയതുറ: കണ്ണാന്തുറ സെന്റ് ആന്റണീസ് കുരിശടിയിലെ കാണിക്ക വഞ്ചി തകര്‍ത്ത് പണം കവര്‍ന്ന കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ശംഖുംമുഖം സുലൈമാന്‍ സ്ടീറ്റില്‍ പ്രകാശിനെയാണ് (മണികുട്ടന്) വഞ്ചിയൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനിലെ വാറന്റ്് കേസില്‍ പ്രകാശിനെ കസ്റ്റഡിയില്‍ എടുത്തപ്പോഴാണ് വലിയതുറ സെന്റ് ആന്റണീസ് കുരിശടിയില്‍ കവര്‍ച്ച നടത്തിയത് പ്രകാശാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് പ്രകാശിനെ വഞ്ചിയൂര്‍ പോലീസ് വലിയതുറ പോലീസിനു കൈമാറി. 14 ന് പുലര്‍ച്ചെയായിരുന്നു കവര്‍ച്ച നടന്നത്.
സ്റ്റീല്‍ കാണിക്ക വഞ്ചി മുറിച്ചാണ് പണം അപകരിച്ചത്. വഞ്ചിയൂര്‍ എസ്എച്ച്ഒ ഷാനിഫിന്റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് പ്രകാശിനെ പിടികൂടിയത്. തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷന് പരിധിയിലെ രണ്ട് മോഷണ കേസുകളില്‍ പ്രതിയാണ് പ്രകാശെന്നും തമിഴ്നാട്ടിലും ഇയാള്‍ക്കെതിരെ കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു.