ഇന്ത്യയുടെ മതേതരത്വം അപകടാവസ്ഥയിൽ: ആര്യാടൻ ഷൗക്കത്ത്
1593212
Saturday, September 20, 2025 7:13 AM IST
നെടുമങ്ങാട് : ഇന്ത്യയുടെ മതേതരത്വം അപകടാവസ്ഥയിലാണെന്നും മതരാഷ്ട്രം ഉണ്ടാക്കാനുള്ള സംഘപരിവാറിന്റെ അജണ്ടയ്ക്കെതിരെ രാഹുൽ ഗാന്ധി നടത്തുന്ന പോരാട്ടത്തെ ജനാധിപത്യ മതേതര വിശ്വാസികൾ പിന്തുണയ്ക്കണമെന്നും ആര്യാടൻ ഷൗക്കത്ത് എംഎൽഎ. പതിനാലു സംസ്ഥാനങ്ങളിൽ ഈ വർഗീയ ശക്തികൾക്കെതിരെ പോരാടുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആനാട് മൂഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭ ജാഥയുടെ സമ്മേളനം ചുള്ളിമാനൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ കെപിസിസി നിർവാഹ സമിതി അംഗം ഇ. ഷംസുദ്ദീൻ, വാമനപുരം യുഡിഎഫ് കൺവീനർ കല്ലറ അനിൽകുമാർ,
ഡിസിസി ഭാരവാഹികളായ സുധീർ ഷാ പാലോട്, ഡി.രഘുനാഥൻ നായർ, പി.എസ്.ബാജിലാൽ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ ബിനു എസ്.നായർ, ബി.സുശീലൻ, കെപിസിസി ന്യൂനപക്ഷ സെൽ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. മുജീബ്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ ഹുമയൂൺ കബീർ, വേട്ടംപള്ളി സനൽ,ആർ.അജയകു മാർ ,ആനാട് സുരേഷ്, പി.എൻ.ഷീല, ആർ.ജെ .മഞ്ചു, എം.എൻ.ഗിരി തുടങ്ങിയവർ സംസാരിച്ചു