മോഷണക്കേസിൽ തെളിവെടുപ്പ് പൂർത്തിയായി
1593209
Saturday, September 20, 2025 7:12 AM IST
പേരൂര്‍ക്കട: പൂജപ്പുര കഫറ്റേറിയയിലെ മോഷണക്കേസ് പ്രതി മുഹമ്മദ് അബ്ദുള്‍ ഹാദിയെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി വീണ്ടും കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.
രണ്ടുദിവസത്തേക്കാണ് പോലീസ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയത്. സഹതടവുകാരന്റെ ആലപ്പുഴയിലെ വീട്, അബ്ദുള്‍ ഹാദി മോഷണമുതലുമായി സഞ്ചരിച്ച ഇടവ, കാപ്പില്‍ പ്രദേശങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്.
ആലപ്പുഴയില്‍ വഴിയരികില്‍ക്കണ്ട സ്കൂട്ടര്‍ മോഷ്ടിച്ച് അതിലാണ് ഇയാള്‍ തിരുവനന്തപുരത്ത് എത്തിയതെന്നും തിരികെ സ്കൂട്ടറില്പ്പോയശേഷം പകുതിവഴിയില്‍ ഉപേക്ഷിച്ച് ബസില്‍ സഞ്ചരിച്ചുവെന്നുമായിരുന്നു മൊഴി. 4.25 ലക്ഷം രൂപ കവര്‍ന്ന സംഭവത്തിലാണ് മുഹമ്മദ് അബ്ദു ള്ഹാദിയെ പൂജപ്പുര പോലീസ് അറസ്റ്റുചെയ്തത്.