കേരള ജനത പിണറായി ഭരണം അവസാനിപ്പിക്കാൻ വെന്പൽ കൊള്ളുന്നു: മാത്യു കുഴൽനാടൻ
1593199
Saturday, September 20, 2025 7:00 AM IST
നെടുമങ്ങാട് : സംസ്ഥാന ഭരണത്തെ അഴിമതിവത്കരിച്ച ഭരണാധികാരി പിണറായി അല്ലാതെ കേരളചരിത്രത്തിൽ മറ്റാരുമില്ലെന്ന് മാത്യു കുഴൽനാടൻ എം എൽ എ പറഞ്ഞു. കേരള ജനത പിണറായി ഭരണം അവസാനിപ്പിക്കാൻ വെമ്പൽ കൊള്ളുന്നു. ബിജെപിക്ക് കേരളത്തിൽ വളരാൻ അവസരം ഉണ്ടാക്കി കൊടുക്കുന്നതുകൊണ്ടാണ് പിണറായി വിജയൻറെ അഴിമതിക്ക് കേന്ദ്രസർക്കാരും ബിജെപിയും സംരക്ഷണം നൽകുന്നതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
വെള്ളനാട് പഞ്ചായത്തിലെ വെള്ളനാട് ഉറിയാക്കോട് കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മറ്റു പാർട്ടികളിൽ നിന്ന് കോൺഗ്രസ് പാർട്ടിയിൽ അംഗത്വം എടുത്തവരെ മാത്യു കുഴൽ നാടൻ ഷാൾ അണിയിച്ച് സ്വീകരിച്ചു. വെള്ളനാട് മണ്ഡലം കമ്മിറ്റി പ്രസിഡൻറ് വിമൽകുമാർ അധ്യക്ഷനായി. കെ എസ് ശബരിനാഥൻ, എസ് ജലീൽ മുഹമ്മദ്, ആർ വി രാജേഷ്, സി ജ്യോതിഷ് കുമാർ വെള്ളനാട് ശ്രീകണ്ഠൻ, ഇന്ദുലേഖ, ചാങ്ങ സന്തോഷ്, സത്യദാസ് കമൽരാജ്, പുതുക്കുളങ്ങര നാഗപ്പൻ തുടങ്ങിയവർ സംസാരിച്ചു.