വെ​ഞ്ഞാ​റ​മൂ​ട്: മി​നി ബ​സ് മ​റി​ഞ്ഞ് 11 വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു. പ​ര​പ്പാ​റ​മു​ക​ള്‍ നോ​ബി​ള്‍ എ​ല്‍​കെ​വി​എ​ല്‍​പി​എ​സി​നു വേ​ണ്ടി ക​രാ​റ​ടി​സ്ഥാ​ന​ത്തി​ല്‍ ഓ​ടു​ന്ന വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്‍​പ​ത​ര​യ്ക്ക് വാ​മ​ന​പു​രം മാ​വേ​ലി ന​ഗ​റി​ല്‍ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. ബ​സ് പു​റ​കി​ലോ​ട്ട് എ​ടു​ക്ക​വെ റോ​ഡ് വ​ശ​ത്തെ ക​രി​ങ്ക​ല്‍ കെ​ട്ടി​ല്‍ ത​ട്ടി സ​മീ​പ​ത്തെ വ​യ​ലി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് സ്ഥ​ല​ത്തെ​ത്തി​യ നാ​ട്ടു​കാ​ര്‍ ര​ക്ഷാ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി കു​ട്ടി​ക​ളെ വാ​മ​ന​പു​രം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചു. ധ്യാ​ന്‍ കൃ​ഷ്ണ(7), അ​തി​ഥി(6), അ​ക്ഷി​ത് നാ​യ​ര്‍(8), സ്വാ​ദി​ക്(5), ശ്രീ​മ​നേ​ഷ്(8), നൈ​നി​ക(5), രൂ​പേ​ഷ്(6), രു​ദ്ര(4), മ​റി​യം(6), റ​യാ​ന്‍(4), ശി​വ​തീ​ര്‍​ത്ഥ(7) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

പരിക്കുകൾ നിസാരമായതിനാൽ പ്ര​ഥ​മ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് ശേ​ഷം കു​ട്ടി​ക​ളെ ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളോ​ടൊ​പ്പം വി​ട്ട​യ​ച്ചു.