പിക് അപ് വാന്‍ പോസ്റ്റിലിടിച്ചു; ഡ്രൈവർക്ക് പരിക്ക്
1593208
Saturday, September 20, 2025 7:12 AM IST
പേരൂര്‍ക്കട: നിയന്ത്രണംവിട്ട പിക്അപ് വാന്‍ പോസ്റ്റിടിച്ചു തകര്‍ത്തു. അപകടത്തില്‍ ഡ്രൈവറുടെ കാലുകള്‍ ഒടിഞ്ഞു. ഇന്നലെ പുലര്‍ച്ചെ ഒന്നിന് പട്ടം ട്രാഫിക് പോലീസ് സ്റ്റേഷനു മുന്നിലായിരുന്നു അപകടം.
പട്ടത്തുനിന്ന് കുമാരപുരത്തേക്ക് പഴങ്ങളുമായി പോകുകയായിരുന്ന വാനാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നാണ് അനുമാനം. വാഹനം ഓടിച്ചിരുന്ന തിരുവനന്തപുരം സ്വദേശി സുധീഷിനെ (32) തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പിക്അപ് വാനിന്റെ മുന്‍ഭാഗം അകത്തേക്ക് ഇടിച്ചുമടങ്ങിയതോടെ ഡ്രൈവര്‍ ഉള്ളില്‍ കുടുങ്ങി. തിരുവനന്തപുരം ഫയര്‍സ്റ്റേഷനില്‍ നിന്ന് അസി. സ്റ്റേഷന് ഓഫീസര്‍ സതീഷ്കുമാറിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആൻഡ് റസ്ക്യു ഓഫീസര്‍ പ്രദീപ്കുമാര്‍, എഫ്ആര്‍ഒമാരായ ദിനുമോന്, സനീഷ്, മനു, രതീഷ്, ഹോം ഗാര്‍ഡ് പ്രസാദ്, എഫ്ആര്‍ഒ ഡ്രൈവര്‍ സുമേഷ് എന്നിവര്‍ സ്ഥലത്തെത്തിയപ്പോള്‍ സുധീഷ് വാഹനത്തില്‍ നിന്നു പുറത്തിറങ്ങാനാകാത്ത വിധത്തില്‍ അര്‍ധബോധാവസ്ഥയിലായിരുന്നു. ഇയാളെ ഉടന്‍തന്നെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.